|    Sep 19 Tue, 2017 5:06 pm
FLASH NEWS

പഴകിയ മല്‍സ്യം പിടിച്ചുവെന്ന വാര്‍ത്ത വസ്തുതാ വിരുദ്ധമെന്ന്

Published : 7th August 2016 | Posted By: SMR

ദോഹ: വക്‌റ മല്‍സ്യമാര്‍ക്കറ്റില്‍ നിന്ന് പഴകിയ മല്‍സ്യം പിടിച്ചെടുത്തു നശിപ്പിച്ചുവെന്ന ആഗസ്ത് 4 ലെ ഗള്‍ഫ് തേജസ് വാര്‍ത്ത വസ്തുതാ വിരുദ്ധമാണെന്നു വ്യാപാരികള്‍ അറിയിച്ചു.
അങ്ങനെ ഒരു പരിശോധന അന്നേദിവസം അവിടെ നടന്നിട്ടില്ലെന്നും വ്യാപാരികള്‍ പറഞ്ഞു. മല്‍സ്യത്തിന്റെ ഗുണപരിശോധന നടക്കുന്നത് ലേലത്തിനു മുമ്പായാണ്. അതുകൊണ്ടുതന്നെ മാര്‍ക്കറ്റിലേക്ക് പഴയതോ കേടായതോ ആയ മല്‍സ്യം എത്തുന്നില്ല.
ആഗസ്ത് 3ന് പ്രാദേശിക അറബി പത്രത്തിന്റെ വെബ്‌സൈറ്റില്‍ വന്ന വാര്‍ത്തയും അതോടൊപ്പം വന്ന ഫയല്‍ ചിത്രവുമാണ് തേജസ് പരിഭാഷപ്പെടുത്തി പ്രസിദ്ധീകരിച്ചത്. പ്രസ്തുത വാര്‍ത്ത പൊതുസമൂഹത്തില്‍ തെറ്റിദ്ധാരണ പരത്തിയതില്‍ നിര്‍വ്യാജം ഖേദിക്കുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക