|    Nov 19 Sun, 2017 3:52 pm
FLASH NEWS

പഴകിയ ഭക്ഷണ പദാര്‍ഥങ്ങള്‍ പിടിച്ചെടുത്തു

Published : 4th August 2017 | Posted By: fsq

 

വടകര: നഗരസഭ ആരോഗ്യ വിഭാഗം നഗരത്തിലെ വിവിധ ഹോട്ടലുകളില്‍ നടത്തിയ പരിശോധനയില്‍ പഴകിയതും ഉപയോഗ യോഗ്യമല്ലാത്തതുമായ ഭക്ഷണ പദാര്‍ഥങ്ങള്‍ പിടിച്ചെടുത്തു. ഹോട്ടല്‍ നോര്‍ത്ത് പാര്‍ക്ക്, ഹോട്ടല്‍ ഡി വിജയ എന്നിവിടങ്ങളില്‍ നിന്നും ഉപയോഗ യോഗ്യമല്ലാത്ത ചോറ്, ചിക്കന്‍, ബീഫ്, കറികള്‍ എന്നിവ വീണ്ടും ഉപയോഗിക്കുന്നതിനായി സൂക്ഷിച്ചിരിക്കുന്നത് പിടിച്ചെടുത്ത് നശിപ്പിച്ചു. മാര്‍ക്കറ്റ് റോഡിലും, അടക്കാതെരുവിലും പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ കോഫി ഹൗസ്, ദേശീയപാതയിലെ ഡൈ മാര്‍ട്ട് എന്നീ സ്ഥാപനങ്ങളിലും പരിശോധന നടത്തി. ഈ സ്ഥാപനങ്ങളില്‍ ഒന്നും തന്നെ ഖര, ദ്രവ മാലിന്യങ്ങള്‍ സംസ്‌കരിക്കുന്നതില്‍ സംവിധാനം ഇല്ലാതെയാണ് പ്രവര്‍ത്തിക്കുന്നതെന്ന് കണ്ടെത്തി. സര്‍ക്കാര്‍ നിര്‍ദ്ദേശാനുസരണം സപ്തംബര്‍ 15നകം സ്ഥാപനങ്ങളില്‍ സംവിധാനം ഏര്‍പ്പെടുത്തേണ്ടതുണ്ട്. മാലിന്യ സംസ്‌കരണ സംവിധാനം ഏര്‍്‌പെടുത്താത്ത സ്ഥാപനങ്ങളുടെ ലൈസന്‍സ് റദ്ദ് ചെയ്ത് അടച്ചുപൂട്ടുന്നതാണെന്ന് കാണിച്ച് നോട്ടീസ് നല്‍കിയിട്ടുണ്ട്. ഡേ മാര്‍ട്ട് എന്ന സ്ഥാപനം പരിശോധിച്ചപ്പോള്‍ പാര്‍ക്കിംഗ് ഏരിയ കൈയേറി പ്രത്യേകം റുമുകള്‍ കെട്ടിയുണ്ടാക്കി സാധനങ്ങള്‍ സുക്ഷിക്കുന്നതായി കണ്ടെത്തി. സംഭവത്തില്‍ രണ്ട് ദിവസത്തിനകം ഇത് പൊളിച്ചു മാറ്റുന്നതിനും നോട്ടീസ് നല്‍കിയിട്ടുണ്ട്. പരിശോധനകള്‍ക്ക് ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ കെ ദിവാകരന്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ടികെ പ്രകാശന്‍, ബിനോജ്, സജീവന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക