|    May 30 Tue, 2017 9:11 am

പഴം, പച്ചക്കറികളില്‍ കീടനാശിനി സാന്നിധ്യം; ജാഗ്രതാനിര്‍ദേശം

Published : 28th August 2016 | Posted By: SMR

തിരുവനന്തപുരം: സംസ്ഥാനത്ത് വിപണിയില്‍ ലഭ്യമായിട്ടുള്ള പഴം, പച്ചക്കറികളില്‍ കീടനാശിനികളുടെ അംശം ഉള്ളതായി പരിശോധനയില്‍ കണ്ടെത്തിയതിനാല്‍ ജാഗ്രതപാലിക്കണമെന്ന് ഭക്ഷ്യസുരക്ഷാ കമ്മീഷണര്‍.
ഇത്തരം സാധനങ്ങള്‍ വാളന്‍പുളിവെള്ളത്തില്‍ അരമണിക്കൂര്‍ മുക്കിവച്ചശേഷം ശുദ്ധജലത്തില്‍ നല്ലവണ്ണം കഴുകി കോട്ടന്‍ തുണി ഉപയോഗിച്ച് തുടച്ചശേഷം മാത്രമേ ഉപയോഗിക്കാവൂ എന്നു ഭക്ഷ്യസുരക്ഷാ കമ്മീഷണര്‍ കേശവേന്ദ്രകുമാര്‍ അറിയിച്ചു. കച്ചവടക്കാരും വ്യാപാരികളും മുറിച്ചുവച്ച പഴങ്ങളും പച്ചക്കറികളും പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞു വില്‍പ്പന നടത്തുന്നത് നിയമവിരുദ്ധമാണ്.
ഇത്തരം വ്യാപാരം നടത്തുന്നവര്‍ അടിയന്തരമായി ഇവ മാര്‍ക്കറ്റില്‍ നിന്നു പിന്‍വലിക്കേണ്ടതും നിര്‍ദേശം ലംഘിക്കുന്നതായി കണ്ടാല്‍ നടപടികള്‍ സ്വീകരിക്കുന്നതാണെന്നും ഭക്ഷ്യസുരക്ഷാ കമ്മീഷണര്‍ അറിയിച്ചു.
ക്രമക്കേടുകള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ പൊതുജനങ്ങള്‍ ടോള്‍ഫ്രീ നമ്പറിലോ (1800, 425, 1125) താഴെ പറയുന്ന ജില്ലാ ഫുഡ് സേഫ്റ്റി ഓഫിസര്‍മാരുടെ നമ്പറിലോ അറിയിക്കണം.
തിരുവനന്തപുരം 8943346181, കൊല്ലം 894 3346182, പത്തനംതിട്ട 8943346183, ആലപ്പുഴ 8943346184, കോട്ടയം 8943346185, ഇടുക്കി 894 3346186, എറണാകുളം 8943346187, തൃശൂര്‍ 894 3346188, പാലക്കാട് 8943346189, മലപ്പുറം 8943346190, കോഴിക്കോട്, 8943346191, വയനാട് 8943346192, കണ്ണൂര്‍ 8943346193, കാസര്‍കോട് 8943346194.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day