കാസര്‍കോട്: ജില്ലയിലെ 44 പ്രാഥമികാരോഗ്യ പരിധികളില്‍ വരുന്ന അങ്കണവാടികള്‍, കുടുംബക്ഷേമ ഉപകേന്ദ്രങ്ങള്‍, സര്‍ക്കാര്‍-സ്വകാര്യ ആശുപത്രികള്‍, തിരഞ്ഞെടുത്ത സ്കൂള്‍ വായനശാല, ക്ലബുകള്‍, മദ്റസ തുടങ്ങിയ സ്ഥലങ്ങളിലായി 1129 ബൂത്തുകളിലായി 17ന് രാവിലെ എട്ട് മുതല്‍ വൈകീട്ട് അഞ്ച് വരെ പള്‍സ് പോളിയോ തുള്ളിമരുന്ന് വിതരണം നടത്താന്‍ ജില്ലാ ടാസ്ക്ഫോഴ്സ് യോഗം തീരുമാനിച്ചു. കലക്ടറുടെ ചേമ്പറില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ കലക്ടര്‍ പി എസ് മുഹമ്മദ് സഗീര്‍ അധ്യക്ഷത വഹിച്ചു. ജില്ലാതല ഉദ്ഘാടനം 17ന് രാവിലെ എട്ടിന് തൃക്കരിപ്പൂരില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ ജി സി ബഷീര്‍ നിര്‍വഹിക്കും. ബസ് സ്റ്റാന്റ്, റെയില്‍വെ സ്റ്റേഷനുകള്‍, ജില്ലാ അതിര്‍ത്തി കേന്ദ്രങ്ങള്‍ എന്നിവ കേന്ദ്രീകരിച്ച് 24 ട്രാന്‍സിറ്റ് ബൂത്തുകളും, നാടോടി കുട്ടികള്‍, തെരുവ് കുട്ടികള്‍ എന്നിവരെ ലക്ഷ്യമാക്കി 118 മൊബൈല്‍ ടീമുകളെയും സജ്ജീകരിക്കുന്നതാണ്. പള്‍സ് പോളിയോ മരുന്ന് വിതരണ കേന്ദ്രങ്ങളുടെ മോല്‍നോട്ടത്തിനായി 177 ഉം ഗൃഹസന്ദര്‍ശനത്തിനായി 340 ഉം സൂപ്പര്‍വൈസര്‍മാരെയും നിയമിക്കും.
പള്‍സ് പോളിയോ പരിപാടിക്കായി ആരോഗ്യ വകുപ്പ് നടത്തിയ സര്‍വ്വേയില്‍ ജില്ലയില്‍ അഞ്ച് വയസ്സിന് താഴെ പ്രായമുള്ള 1,20,734 കുട്ടികളും 2,98,791 വീടുകളും നിലവിലുള്ളതായി കണ്ടെത്തിയിട്ടുണ്ട്. ബൂത്തുതല മരുന്നു വിതരണത്തിനും തുടര്‍ന്ന് സംഘടിപ്പിക്കുന്ന ഗൃഹ സന്ദര്‍ശനത്തിനുമായി 8752 വളണ്ടിയര്‍മാരുടെ സേവനം പ്രയോജനപ്പെടുത്തും. പരിപാടിക്ക് തിരഞ്ഞെടുത്ത ആശ, അങ്കണവാടി, നഴ്സിങ് വിദ്യാര്‍ഥികള്‍, കുടുംബശ്രീ, മറ്റു സന്നദ്ധ സംഘടനാ പ്രവര്‍ത്തകര്‍ക്കായി പിഎച്ച്സി തലത്തില്‍ പ്രത്യേക പരിശീലന പരിപാടി സംഘടിപ്പിക്കും.
ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന പള്‍സ് പോളിയോ രോഗ പ്രതിരോധ പരിപാടികള്‍ക്ക് വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, റോട്ടറി ക്ലബ്ബുകള്‍, ഐഎപി, ഐഎംഎ, ലയണ്‍സ് ക്ലബുകള്‍, ഇന്ത്യന്‍ റെഡ് ക്രോസ് സൊസൈറ്റി, റസിഡന്‍സ് അസോസിയേഷനുകള്‍, പ്രാദേശിക ക്ലബുകള്‍, വ്യാപാരി വ്യവസായി ഏകോപന സമിതി, മര്‍ച്ചന്റ്സ് അസോസിയേഷന്, മറ്റു സന്നദ്ധ സംഘടനകള്‍ എന്നിവയുടെ സഹകരണം ജില്ലാ കലക്ടര്‍ പി എസ് മുഹമ്മദ് സഗീര്‍ അഭ്യര്‍ത്ഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.