|    Jun 24 Sun, 2018 12:55 pm
FLASH NEWS

പള്‍സ് പോളിയോ: ജില്ലയില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

Published : 19th January 2017 | Posted By: fsq

 

തിരുവനന്തപുരം: രണ്ടുഘട്ടമായി നടക്കുന്ന പോളിയോ തുള്ളിമരുന്ന് വിതരണത്തിനുള്ള ഒരുക്കങ്ങള്‍ ജില്ലയില്‍ പൂര്‍ത്തിയായി. ഈ മാസം 29 നാണ് ആദ്യഘട്ട മരുന്ന് വിതരണം. ഏപ്രില്‍ രണ്ടിന് നടക്കുന്ന രണ്ടാംഘട്ട മരുന്ന്്് വിതരണത്തിനുള്ള ക്രമീകരണങ്ങളും പൂര്‍ത്തിയായതായി ജില്ലാ കലക്ടറുടെ ചേമ്പറില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ വേണുഗോപാല്‍ അറിയിച്ചു. അഞ്ചുവയസ്സില്‍ താഴെയുള്ള  2.4 ലക്ഷം കുട്ടികള്‍ക്കാണ് ഇത്തവണ പോളിയോ മരുന്ന് നല്‍കുക. ഇതിനായി 2651 ബൂത്തുകള്‍ സജ്ജമാക്കിയിട്ടുണ്ട്. രാവിലെ എട്ടുമണിമുതല്‍ വൈകിട്ട് അഞ്ചുമണിവരെ ബൂത്തുകള്‍ പ്രവര്‍ത്തിക്കും. രാവിലെ എട്ടുമുതല്‍ എട്ടുവരെ പ്രവര്‍ത്തിക്കുന്ന 70 മൊബൈല്‍ ബൂത്തുകള്‍ 29, 30, 31 തിയ്യതികളില്‍ പ്രവര്‍ത്തിക്കും. യാത്രാവേളയിലുള്ള കുട്ടികള്‍ക്ക് തുള്ളിമരുന്ന് നല്‍കുന്നതിനായി വിമാനത്താവളം, റെയില്‍വേസ്റ്റേഷന്‍, ബസ് സ്റ്റാന്‍ഡ് എന്നിവിടങ്ങളിലും നഗരാതിര്‍ത്തിയിലും പ്രത്യേക ബൂത്തുകള്‍ ക്രമീകരിച്ചിട്ടുണ്ട്. പള്‍സ് പോളിയോ പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം 29ന് രാവിലെ 8മണിക്ക് തൈക്കാട് കുട്ടികളുടെയും സ്ത്രീകളുടെയും ആശുപത്രിയില്‍  മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നിര്‍വ്വഹിക്കുമെന്നും ഡിഎംഒ അറിയിച്ചു. ദേശീയവിരവിമുക്ത ദിനാചരണത്തിന്റെ ഭാഗമായി ഫെബ്രുവരി 10 ന് മുതല്‍ 19 വയസ് വരെ പ്രായമുള്ള എല്ലാ കുട്ടികള്‍ക്കും വിരഗുളിക നല്‍കുന്നതിനുള്ള ക്രമീകരണങ്ങളും പൂര്‍ത്തിയായി.  ഒന്നുമുതല്‍ രണ്ടുവരെ വയസ്സ്് പ്രായമുള്ള കുട്ടികള്‍ക്ക് അര ഗുളികയും മുതിര്‍ന്ന കുട്ടികള്‍ക്ക് ഒരു ഗുളികയുമാണ് നല്‍കേണ്ടത്്. ജില്ലാ കലക്ടര്‍ എസ് വെങ്കടേസപതിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ വിവിധ വകുപ്പുകളുടെ ജില്ലാതല ഓഫീസര്‍മാരും പ്രതിനിധികളും സംബന്ധിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss