|    Sep 24 Mon, 2018 8:43 pm
FLASH NEWS

പള്‍സ് പോളിയോ: ഒന്നാംഘട്ടം നടത്തി

Published : 31st January 2017 | Posted By: fsq

 

തൃശൂര്‍: പള്‍സ് പോളിയോ നിര്‍മാര്‍ജന യജ്ഞം ജില്ലാതല ഉദ്ഘാടനം മേയര്‍ അജിത ജയരാജന്‍ തൃശ്ശൂര്‍ ജനറല്‍ ആശുപത്രിയില്‍ നിര്‍വഹിച്ചു. പരിപാടിയില്‍ സി എന്‍ ജയദേവന്‍ എം.പി. അദ്ധ്യക്ഷത വഹിച്ചു. ജില്ലയിലെ 5 വയസ് വരെയുള്ള എല്ലാ കുട്ടികള്‍ക്കും തുള്ളി മരുന്ന് നല്‍കി പരിപാടി പൂര്‍ണ്ണ ലക്ഷ്യത്തില്‍ എത്തട്ടെയെന്നും അതിനായി എല്ലാവരും ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കണമെന്നും മേയര്‍ അഭ്യര്‍ത്ഥിച്ചു. പരിപാടിയില്‍ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ഷീല വിജയകുമാര്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ സുഹിത,  റോട്ടറി ക്ലബ്ബ് പ്രസിഡന്റ് തോമസ് ജോണ്‍, ജില്ലാ ആര്‍.സി.എച്ച്. ഓഫീസര്‍ ഡോ. കെ ഉണ്ണികൃഷ്ണന്‍, ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. ടി വി സതീശന്‍, ഐ.എം.എ. പ്രസിഡന്റ് ഡോ.സന്തോഷ്‌കുമാര്‍, ഐ.എ.പി മുന്‍ സംസ്്്ഥാന പ്രസിഡന്റ് ആനന്ദ കേശവന്‍, ജില്ലാ മാസ്സ് മീഡിയ ഓഫീസര്‍ ജെ ഡോമി, എം.സി.എച്ച്. ഓഫീസര്‍ സി കെ സത്യഭാമ സംസാരിച്ചു.2-ാം ഘട്ടം മരുന്നുവിതരണം ഏപ്രില്‍ 2ന്  നടക്കും. ഒന്നാം ഘട്ടത്തില്‍ മരുന്ന് ലഭിച്ച കുട്ടികള്‍ക്കുള്‍പ്പെടെ എല്ലാ കുട്ടികള്‍ക്കും നിര്‍ബന്ധമായും 2-ാം ഘട്ടത്തിലും മരുന്ന് നല്‍കുന്നു എന്ന്  മാതാപിതാക്കള്‍ ഉറപ്പു വരുത്തണം. ഇന്നലെ 125 മൊബൈല്‍ ബൂത്തുകള്‍, 51 ട്രാന്‍സിറ്റ് ബൂത്തുകള്‍ എന്നിവ ഉള്‍പ്പെടെ 1814 ബൂത്തുകള്‍ ക്രമീകരിച്ചിരുന്നു. റെയില്‍വെ സ്റ്റേഷന്‍, ബസ് സ്റ്റാന്റ്, എന്നിവിടങ്ങളില്‍ ട്രാന്‍സിറ്റ് ബൂത്തുകളും ഉല്‍സവസ്ഥലങ്ങള്‍, കല്യാണ മണ്ഡപങ്ങള്‍ എന്നിവയുള്‍പ്പടെ ജനങ്ങള്‍ എത്തുന്ന സ്ഥലങ്ങളില്‍ എത്തി മരുന്ന് നല്‍കുന്ന മൊബൈല്‍ ബൂത്തുകളും പ്രവര്‍ത്തിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss