|    Oct 19 Fri, 2018 3:34 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

പള്‍സര്‍ സുനി വിവാഹത്തില്‍ പങ്കെടുത്തിട്ടില്ലെന്ന് കാവ്യയുടെ സഹോദരന്‍

Published : 6th September 2017 | Posted By: fsq

 

കൊച്ചി: പള്‍സര്‍ സുനി തന്റെ വിവാഹത്തില്‍ പങ്കെടുത്തെന്ന പ്രചാരണം അടിസ്ഥാനരഹിതമെന്ന് കാവ്യ മാധവന്റെ സഹോദരന്‍ മിഥുന്‍. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് മിഥുന്‍ ഇക്കാര്യം വ്യക്തമാക്കിയത്. തനിക്കോ തന്റെ കുടുംബത്തിലുള്ളവര്‍ക്കോ ലക്ഷ്യയില്‍ ജോലി ചെയ്യുന്നവര്‍ക്കോ സുനിയുമായി ബന്ധമില്ലെന്നും ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു. തന്റെ കുടുബത്തില്‍ നടന്നിട്ടുള്ള വിവാഹമടക്കമുള്ള ഒരു ചടങ്ങിലേക്കും സുനിയെ ക്ഷണിച്ചിട്ടില്ല. തങ്ങളുടെ വീട്ടില്‍ നടന്ന ചടങ്ങുകളുടെ ഫോട്ടോകളോ വീഡിയോകളോ പോലിസ് ആവശ്യപ്പെടുകയോ ശേഖരിക്കുകയോ ചെയ്തിട്ടില്ലെന്നും പോസ്റ്റില്‍ വ്യക്തമാക്കുന്നു. ജീവിതത്തിലെ ഏറ്റവും കഠിനമായി ദിവസങ്ങളിലൂടെയാണു തങ്ങളുടെ കുടുംബം കടന്നുപോവുന്നത്. സത്യം തങ്ങളുടെ ഭാഗത്താണ്. തങ്ങള്‍ക്കെതിരേ ഇപ്പോള്‍ നടക്കുന്നത് അനാവശ്യ കുറ്റാരോപണങ്ങളാണെന്നും മിഥുന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss