|    Jul 22 Sat, 2017 4:22 pm
FLASH NEWS
Home   >  Kerala   >  

പള്‍സര്‍ സുനി മനുഷ്യകടത്തു കേസില്‍ ദുബായ് പോലീസ് തിരയുന്ന സുനില്‍ സുരേന്ദ്രന്‍?

Published : 14th July 2017 | Posted By: mi.ptk

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ പോലീസ് പിടിയിലായ പള്‍സര്‍ സുനി ദുബായ് പോലീസ് തിരയുന്ന പ്രതിയെന്ന് സംശയം. പെണ്‍വാണിഭ സംഘങ്ങള്‍ക്കുവേണ്ടി മലയാളി യുവതികളെ വിദേശത്തേക്ക് കടത്തിയ മനുഷ്യകടത്തുകേസില്‍ ദുബായ് പോലീസ് തിരയുന്ന സുനില്‍ സുരേന്ദ്രനാണ് പള്‍സര്‍ സുനിയെന്നാണ് സംശയമുയരുന്നത്. ഇക്കാര്യവും പോലീസ് അന്വേഷിക്കുന്നുണ്ട്. 2013,2014 വര്‍ഷങ്ങളില്‍ സുനി പല തവണ വ്യാജ പാസ്‌പോര്‍ട്ടുകളില്‍ ദുബായിലെത്തിയതിനും തെളിവുകളുണ്ട്. കുഴല്‍പ്പണത്തിന്റെ ഏജന്റായി പ്രവര്‍ത്തിക്കുന്നയാളാണ് പള്‍സര്‍ സുനിയെന്നും ഇതിനായാണ് നിര്‍മ്മാണ കമ്പനികളുടെ ഡ്രൈവറായി ജോലി ചെയ്യുന്നതെന്നും സൂചനകളുണ്ട്.
നടി ആക്രമണത്തിനിരയായതിന് ശേഷം സുനി വിദേശത്തേക്ക് കടക്കാന്‍ സാധ്യതയുണ്ടെന്ന വിവരത്തെ തുടര്‍ന്ന് വിമാനത്താവളങ്ങളില്‍ പോലീസ് നോട്ടീസ് നല്‍കിയിരുന്നു. ഇതേ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ മൂന്ന് പേരുകളിലായി സുനിക്ക് വ്യാജ പാസ്‌പോര്‍ട്ടുകളുള്ളതായി കണ്ടെത്തിയിട്ടുണ്ട്. ഇതിലൂടെയാണ് ഹവാല ഇടപാടുകളിലേക്കും ദുബായ് ബന്ധത്തിലേക്കും സൂചന ലഭിച്ചത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക