|    Jul 22 Sun, 2018 2:36 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

പള്‍സര്‍ സുനിയെ സഹായിച്ച പോലിസുകാരനെ സസ്‌പെന്റ് ചെയ്തു

Published : 12th September 2017 | Posted By: fsq

 

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിയെ ഫോണ്‍ വിളിക്കാന്‍ സഹായിച്ച പോലിസുകാരനെ സര്‍വീസില്‍ നിന്ന് സസ്‌പെന്റ് ചെയ്തു. കളമശ്ശേരി എആര്‍ ക്യാംപിലെ സിപിഒ അനീഷിനെയാണ് സസ്‌പെന്റ് ചെയ്തത്. ഇയാള്‍ക്കെതിരേ വകുപ്പുതല നടപടിക്കു പ്രത്യേക അന്വേഷണസംഘം ശുപാര്‍ശ ചെയ്തിരുന്നു. കേസില്‍ പ്രതിയെ സഹായിച്ചതിനും തെളിവു നശിപ്പിച്ചതിനും പ്രത്യേക അന്വേഷണസംഘം ശനിയാഴ്ച അറസ്റ്റ് ചെയ്ത അനീഷിനെ പിന്നീട് സ്വന്തം ജാമ്യത്തില്‍ വിട്ടിരുന്നു. കേസില്‍ 14ാം പ്രതിയാണ് അനീഷ്. പള്‍സര്‍ സുനിയെ ചോദ്യം ചെയ്യാന്‍ പോലിസ് ക്ലബ്ബിലേക്ക് കൊണ്ടുവരുംവഴിയാണ് അനീഷിന്റെ ഫോണില്‍ നിന്ന് സുനി ദിലീപിനെ ബന്ധപ്പെടാന്‍ ശ്രമിച്ചതെന്നാണ് അന്വേഷണസംഘം പറയുന്നത്. ”ശബ്ദസന്ദേശം ദിലീപിന് അയച്ചതായും ഇയാളുടെ സഹായത്തോടെ കാവ്യ മാധവന്റെ ഉടമസ്ഥതയിലുള്ള ലക്ഷ്യയിലും സംവിധായകന്‍ നാദിര്‍ഷായെയും സുനി ബന്ധപ്പെട്ടുവെന്നും അന്വേഷണസംഘം കണ്ടെത്തിയിരുന്നു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss