|    Jul 21 Sat, 2018 12:13 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

പള്‍സര്‍ സുനിയെ സഹായിച്ച പോലിസുകാരനെതിരേ വകുപ്പുതല നടപടിക്ക് സാധ്യത

Published : 11th September 2017 | Posted By: fsq

 

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിയെ ഫോണ്‍ വിളിക്കാന്‍ സഹായിച്ച പോലിസുകാരനെതിരേ വകുപ്പുതല നടപടിയുണ്ടായേക്കും. നടപടിക്ക് ശുപാര്‍ശ ചെയ്യാന്‍ പ്രത്യേക അന്വേഷണസംഘം തീരുമാനിച്ചതായി സൂചന. കളമശ്ശേരി എആര്‍ ക്യാംപിലെ സിപിഒ അനീഷിനെതിരേയാണ് നടപടിക്കു ശുപാര്‍ശ ചെയ്യാന്‍ അന്വേഷണസംഘം ഒരുങ്ങുന്നത്. കേസുമായി ബന്ധപ്പെട്ട് അനീഷിനെ അന്വേഷണസംഘം കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. കേസിലെ പ്രതിയായ പള്‍സര്‍ സുനിയെ ചോദ്യംചെയ്യാന്‍ പോലിസ് ക്ലബ്ബില്‍ കൊണ്ടുവരും വഴി അനീഷിന്റെ ഫോണില്‍നിന്ന് സുനി ദിലീപിനെ ബന്ധപ്പെടാന്‍ ശ്രമിച്ചിരുന്നതായി പറയുന്നു. ഇയാളുടെ സഹായത്തോടെ കാവ്യ മാധവന്റെ ഉടമസ്ഥതയിലുള്ള ലക്ഷ്യയിലും സംവിധായകന്‍ നാദിര്‍ഷയെയും സുനി ബന്ധപ്പെട്ടുവെന്നുമാണ് മറ്റൊരു ആരോപണം. ദിലീപിനെ ബന്ധപ്പെടാന്‍ പള്‍സര്‍ സുനി ഉപയോഗിച്ച അനീഷിന്റെ ഫോണ്‍ പോലിസ് പിടിച്ചെടുത്തിരുന്നു. എന്നാല്‍, സിംകാര്‍ഡ്  നശിപ്പിക്കപ്പെട്ടിരുന്നു. അന്വേഷണം പുരോഗമിക്കുന്ന വേളയില്‍ തനിക്കു തെറ്റുപറ്റിയതായി അറിയിച്ച് അനീഷ് അന്വേഷണസംഘത്തെ സമീപിക്കുകയും മാപ്പപേക്ഷ നല്‍കുകയും ചെയ്തിരുന്നതായും പറയുന്നു. ഈ മാപ്പപേക്ഷയിലുള്ള വിവരങ്ങളും ഫോണ്‍വിളിയുടെ വിശദാംശങ്ങളും അന്വേഷണസംഘം കോടതിയില്‍ ഹാജരാക്കിയതായാണ് വിവരം. തുടര്‍ന്നാണു കഴിഞ്ഞ ദിവസം അനീഷിനെ അന്വേഷണസംഘം അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് അനീഷിനെ സ്വന്തം ജാമ്യത്തില്‍ വിടുകയും ചെയ്തു. കേസില്‍ പ്രതിയെ സഹായിക്കുകയും തെളിവു നശിപ്പിക്കുകയും ചെയ്‌തെന്ന പേരിലാണ് അനീഷിനെതിരേ വകുപ്പുതല നടപടിക്കു ശുപാര്‍ശ ചെയ്യുന്നതെന്നാണു വിവരം.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss