|    Nov 25 Sat, 2017 11:18 am
FLASH NEWS
Home   >  Kerala   >  

പള്‍സര്‍ സുനിയെ അറിയാത്തതുപോലെ സംസാരിച്ചത് ദിലീപ് പറഞ്ഞിട്ടെന്ന് അപ്പുണ്ണി

Published : 1st August 2017 | Posted By: shins

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിയെ തനിക്ക് നേരത്തേ അറിയാമായിരുന്നെന്നും ഫോണില്‍ സുനിയെ പരിജയമില്ലാത്ത രീതിയില്‍ സംസാരിച്ചത് ദിലീപ് പറഞ്ഞിട്ടെന്നും അപ്പുണ്ണി. ദിലീപിന്റെ മാനേജരായ അപ്പുണ്ണിയെ ആറു മണിക്കൂറോളം കഴിഞ്ഞദിവസം പോലീസ് ചോദ്യം ചെയ്തിരുന്നു. പള്‍സര്‍ സുനി മുകേഷിന്റെ െ്രെഡവറായിരുന്ന കാലം മുതല്‍ തനിക്ക് അറിയാമായിരുന്നെന്ന് അപ്പുണ്ണി പോലീസില്‍ മൊഴിനല്‍കി. ജയിലില്‍നിന്ന് സുനി അയച്ച കത്തിന്റെ കാര്യവും തനിക്ക് അറിയാമായിരുന്നെന്ന് അപ്പുണ്ണി സമ്മതിച്ചിട്ടുണ്ട്. ദിലീപിന് സുനിയെ നേരത്തെ അറിയാമായിരുന്നു. സുനി ദിലീപിനെ ഫോണില്‍ വിളിച്ചപ്പോള്‍ താന്‍ ഫോണില്‍ സംസാരിച്ചത് ദിലീപിന്റെ നിര്‍ദ്ദേശപ്രകാരമാണ്. നടിയെ ആക്രമിച്ച സംഭവത്തെക്കുറിച്ച് അറിയില്ലെന്ന മട്ടില്‍ സംസാരിക്കാന്‍ ദിലീപ് തന്നോട് ആവശ്യപ്പെട്ടിരുന്നു. സംസാരിക്കുമ്പോള്‍ ദിലീപ് അടുത്തുണ്ടായിരുന്നെന്നും അപ്പുണ്ണി മൊഴിനല്‍കി. ഗൂഢാലോചന സംബന്ധിച്ച് ദിലീപും സുനിയും തമ്മില്‍ ബന്ധമുണ്ടായിരുന്നോ എന്ന കാര്യത്തെക്കുറിച്ച് തനിക്ക് അറിയില്ലെന്നും സുനി പോലീസിനോട് പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക