|    Feb 22 Thu, 2018 12:57 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

പള്‍സര്‍ സുനിയുടെ സഹതടവുകാരന്റെ രഹസ്യമൊഴി വേണമെന്ന് കോടതി

Published : 21st June 2017 | Posted By: fsq

കൊച്ചി: ചലച്ചിത്ര നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസിലെ മുഖ്യപ്രതി പെരുമ്പാവൂര്‍ സ്വദേശി പള്‍സര്‍ സുനിയോടൊപ്പം ജയില്‍ മുറിയില്‍ കഴിഞ്ഞ ചാലക്കുടി സ്വദേശി ജിന്‍സ(ജിന്‍സ്)ന്റെ രഹസ്യമൊഴി രേഖപ്പെടുത്താന്‍ എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതി ഉത്തരവിട്ടു. അന്വേഷണ സംഘത്തിന്റെ ഹരജിയിലാണ് കോടതിയുടെ ഉത്തരവ്. ആലുവ മജിസ്‌ട്രേട്ട് കോടതി മുമ്പാകെ ഹാജരായി മൊഴികള്‍ രേഖപ്പെടുത്താനാണ് ഉത്തരവില്‍ പറയുന്നത്. മൊഴികള്‍ മുദ്രവച്ച കവറില്‍ ഈ കേസ് പരിഗണിക്കുന്ന കോടതിക്കു കൈമാറാനാണ് നിര്‍ദേശം.നെടുമ്പാശ്ശേരി പോലിസ് രജിസ്റ്റര്‍ ചെയ്ത തട്ടിപ്പുകേസില്‍ പ്രതിയായ ജിന്‍സനെ റിമാന്‍ഡു ചെയ്തിരുന്ന അതേ മുറിയിലാണു പള്‍സര്‍ സുനിയേയും പാര്‍പ്പിച്ചത്. ജയിലിനുള്ളില്‍ സുനി എഴുതിയ ഒരു കത്ത് പുറത്ത് എത്തിച്ചത് ജിന്‍സനാണ്. ഇതേ തുടര്‍ന്നു സുനിയെ പോലിസ് ചോദ്യം ചെയ്തിരുന്നു. ഈ മൊഴികളുടെ അടിസ്ഥാനത്തിലാണു ജിന്‍സനെ മജിസ്‌ട്രേട്ട് മുമ്പാകെ ഹാജരാക്കി മൊഴി രേഖപ്പെടുത്താന്‍ തീരുമാനിച്ചത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss