|    Nov 17 Sat, 2018 5:40 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷ തള്ളി

Published : 26th September 2017 | Posted By: fsq

 

യുവനടിയെ തട്ടിക്കൊണ്ടു പോയി ആക്രമിച്ച  കേസിലെ ഒന്നാം പ്രതിയായ പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. ഇയാളെ ജാമ്യത്തില്‍ വിട്ടാല്‍ കുറ്റപത്രം സമര്‍പ്പിച്ച കേസില്‍ വിചാരണ തടസ്സപ്പെടുമെന്ന പ്രോസിക്യൂഷന്റെ വാദം പരിഗണിച്ചാണു ജാമ്യാപേക്ഷ തള്ളിയത്. പ്രതിയുടെ മുന്‍കാല ചരിത്രം മോശമാണ്. തനിക്കെതിരേയുള്ള മുന്‍ കേസുകളെക്കുറിച്ച് അറിവില്ലായിരുന്നെന്ന വാദത്തിനു വ്യക്തമായ വിശദീകരണം നല്‍കാന്‍ ഹരജിക്കാരനു കഴിഞ്ഞിട്ടില്ല. കേസിലെ സാക്ഷികളെല്ലാം സിനിമാ മേഖലയില്‍ നിന്നുള്ളവരാണ്. പ്രതിക്കും സിനിമാ മേഖലയുമായി ബന്ധമുണ്ട്. അതിനാല്‍ തെളിവു നശിപ്പിക്കപ്പെടാന്‍ സാധ്യതയുണ്ടെന്നാണ് പ്രോസിക്യൂഷന്‍ പറയുന്നത്. പരാതിക്കാരി പ്രതിയെ തിരിച്ചറിഞ്ഞതിനാലും മറ്റും ഹരജിക്കാരന് ജാമ്യം അനുവദിക്കുന്നില്ലെന്നു കോടതി വ്യക്തമാക്കി. കേസിലെ ആറാം പ്രതിയായ പ്രദീപിന്റെ ജാമ്യവും കോടതി തള്ളിയിട്ടുണ്ട്. കേസിലെ പ്രതിയായ കൊരട്ടി സ്വദേശി മാര്‍ട്ടിന്‍ ആന്‍ണിയുടെ ജാമ്യം മറ്റൊരു കോടതിയും ഇന്നലെ തള്ളി.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss