|    Nov 12 Mon, 2018 11:14 pm
FLASH NEWS
Home   >  Kerala   >  

പള്‍സര്‍ സുനിയും നടിയും സുഹൃത്തുക്കള്‍;ഒന്നിച്ച് ഗോവയില്‍ ജോലി ചെയ്തിട്ടുണ്ട്:ദിലീപ്

Published : 27th June 2017 | Posted By: mi.ptk

തിരുവനന്തപുരം: കൊച്ചിയില്‍ നടിയെ തട്ടികൊണ്ടോപോയ കേസിലെ പ്രതി പള്‍സര്‍ സുനിയും നടിയും സുഹൃത്തുക്കളാണെന്ന് നടന്‍ ദിലീപ്. ഇരുവരും ഒന്നിച്ച് ഗോവയില്‍ ജോലി ചെയ്തിട്ടുണ്ടെന്നും ദിലീപ് പറഞ്ഞു. ഒരു സ്വാകാര്യ ചാനല്‍ പരിപാടിയിലാണ് ദിലീപ് ഇക്കാര്യം പറഞ്ഞത്. ആളുകളോട് കൂട്ടുകൂടുന്നത് സൂക്ഷിച്ചുവേണം. തനിക്ക് ഇത്തരക്കാരുമായി യാതൊരുവിധ കൂട്ടുകെട്ടുമില്ല. നടിയും പള്‍സര്‍ സുനിയും ഒന്നിച്ച് ജോലി ചെയ്തതാണെന്ന് നടനും സംവിധായകനുമായ ലാലാണ് തന്നോട് പറഞ്ഞതെന്നും ദിലീപ് പറഞ്ഞു.
അതേസമയം, നടന് പിന്തുണയുമായി സിനിമാ മേഖലയില്‍ നിന്ന് പലരും രംഗത്തെത്തിയിട്ടുണ്ട്. ആക്രമിക്കപ്പെട്ട നടിയെ നുണപരിശോധനക്ക് വിധേയയാക്കണമെന്ന് സലീംകുമാര്‍ കഴിഞ്ഞദിവസം പറഞ്ഞിരുന്നു. പ്രസ്താവന വിവാദമായതോടെ പിന്നീട് അദ്ദേഹം മാപ്പുപറഞ്ഞു. ദിലീപിന് പിന്തുണയുമായിവന്ന അജു വര്‍ഗീസിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ നടിയുടെ പേര് പരാമര്‍ശിച്ചതും വിവാദമായിരുന്നു. സംഭവത്തില്‍ അജുവര്‍ഗീസിനെതിരെ ഡിജിപിക്ക് പരാതി ലഭിച്ചിരുന്നു. പിന്നീട് പോസ്റ്റില്‍ നിന്ന് നടിയുടെ പേര് അജു വര്‍ഗീസ് ഒഴിവാക്കി മാപ്പുപറഞ്ഞു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss