|    Dec 15 Fri, 2017 12:36 am
FLASH NEWS
Home   >  Kerala   >  

പള്‍സര്‍ സുനിക്കെതിരെ ഒരു തട്ടിക്കൊണ്ടുപോകല്‍ കേസുകൂടി

Published : 17th July 2017 | Posted By: G.A.G

കൊച്ചി : കൊച്ചിയില്‍ നടിയെ തട്ടിക്കൊണ്ടു പോയ കേസില്‍ പ്രതിയായ പള്‍സര്‍ സുനിക്കെതിരെ സമാനമായ മറ്റൊരു തട്ടിക്കൊണ്ടു പോകല്‍ കേസുകൂടി. എറണാകുളം സെന്‍ട്രല്‍ പോലീസാണ് കേസെടുത്തിരിക്കുന്നത്. 2011ല്‍ മറ്റൊരു നടിയെ വാനില്‍ കയറ്റി തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചുവെന്നാണ് കേസ്. സംഭവത്തില്‍ പരാതി നല്‍കാന്‍ അന്ന് നടി തയ്യാറായിരുന്നില്ല. എന്നാല്‍ ദിലീപ് പ്രതിയായ കൊച്ചിയിലെ തട്ടിക്കൊണ്ടു പോകല്‍ കേസിന്റെ പശ്ചാത്തലത്തില്‍ നിര്‍മാതാവ് ജോണി സാഗരികയുടെ പരാതിയിലാണ് കേസ്.
ഓര്‍ക്കുട്ട് ഒരു ഓര്‍മകൂട്ട് എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനിടയിലാണ് സംഭവം.  സംഭവം നടക്കുമ്പോള്‍ ജോണി സാഗരികയുടെ ഡ്രൈവറായിരുന്നു പള്‍സര്‍ സുനി.എന്നാല്‍ അന്ന് ഇത് സംബന്ധിച്ച് പരാതി നല്‍കിയിരുന്നില്ല. കഴിഞ്ഞ ഫെബ്രുവരി 17 ന് പ്രമുഖ നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച ദൃശ്യങ്ങള്‍ പകര്‍ത്തിയ സംഭവമുണ്ടാകുകയും സുനി പിടിക്കപ്പെടുകയും ചെയ്തതോടെ ഇത്തരത്തില്‍ സമാനമായ സംഭവങ്ങള്‍ മുമ്പുണ്ടായിട്ടോണ്ടെയെന്ന് പരിശോധിക്കുന്നതിനിടയിലാണ് 2011 ലെ സംഭവത്തെക്കുറിച്ച് പോലീസിന് വിവരം ലഭിക്കുന്നത്. തുടര്‍ന്ന് ജോണി സാഗരികയെ പോലീസ് വിളിച്ചു വരുത്തി മൊഴി രേഖപെടുത്തിയതിനു ശേഷമാണ് കേസെടുത്തിരിക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക