|    Feb 19 Mon, 2018 1:44 am
FLASH NEWS
Home   >  Kerala   >  

പള്ളി സെമിത്തേരിയില്‍ നിന്ന് മൃതദേഹം കാണാതായി

Published : 21st May 2017 | Posted By: mi.ptk

പത്തനാപുരം: പത്തനാപുരം പള്ളി സെമിത്തേരിയില്‍ മറവുചെയ്ത മൃതദേഹം കാണാതായി. തലവൂര്‍ സെന്റ്‌മേരീസ് ഓര്‍ത്തഡോക്‌സ് വലിയ പള്ളിയില്‍ കഴിഞ്ഞ മാര്‍ച്ച് മാസത്തില്‍ മറവുചെയ്ത മൃതദേഹമാണ് കാണാതായത്. നടത്തേരി മുഗള്‍വിള കഞ്ഞേലി കുഞ്ഞപ്പി(88)യുടെ മൃതദേഹമാണ് കാണാതായത്. രാവിലെ പള്ളിയിലെത്തിയ ചിലരാണ് മൃതദേഹം കാണാതായ സംഭവം പള്ളി അധികൃതരെ അറിയിച്ചത്. പള്ളി അധികൃതര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ പോലീസ് നടത്തിയ പരിശോധനയില്‍ അടുത്തുള്ള റബ്ബര്‍ തോട്ടത്തില്‍ നിന്ന് ചാക്കില്‍ കെട്ടിയ നിലയില്‍ മൃതദേഹം കണ്ടെത്തി. സംഭവത്തില്‍ കുഞ്ഞേലി കുഞ്ഞപ്പിയുടെ മകന്‍ തങ്കച്ചനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇയാള്‍ മാനസികരോഗിയാണെന്നാണ് വിവരം. സെമിത്തേരിയില്‍ നിന്ന് മൃതദേഹമെടുത്ത് ഇയാള്‍ ചാക്കില്‍കെട്ടി കൊണ്ടുപോകുകയായിരുന്നു. തന്റെ മാതാവ് മരിച്ചിട്ടില്ലെന്നാണ് ഇയാള്‍ ഇപ്പോഴും വിശ്വസിക്കുന്നതെന്ന് നാട്ടുകാര്‍ പറഞ്ഞു. തങ്കച്ചനെ പോലീസ് കസ്റ്റഡിയിലെടുത്തു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss