|    Dec 12 Wed, 2018 7:29 pm
FLASH NEWS
Home   >  Todays Paper  >  page 12  >  

പള്ളി പൊളിച്ചപ്പോള്‍ ക്ഷേത്രം; വ്യാജചിത്രവുമായി സംഘപരിവാര പ്രചാരണം

Published : 15th November 2018 | Posted By: kasim kzm

ബംഗളൂരു: റോഡ് വീതി കൂട്ടാ ന്‍ പള്ളി പൊളിച്ചപ്പോള്‍ ക്ഷേത്രം കണ്ടെത്തിയെന്ന വ്യാജപ്രചാരണവുമായി സംഘപരിവാരം രംഗത്ത്. കര്‍ണാടകയിലെ റെയ്ചൂരില്‍ റോഡ് വീതി കൂട്ടാ ന്‍ പള്ളി പൊളിച്ചപ്പോള്‍ ക്ഷേത്രം കണ്ടെത്തിയെന്ന് വ്യാ ജ ഫോട്ടോ സഹിതമാണ് ട്വിറ്ററിലും മറ്റും പ്രചാരണം.
മോദിഭക്തനായ ഉമ ഗാര്‍ഗി എന്ന ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്നാണ് വ്യാജചിത്രം പ്രചരിപ്പിക്കുന്നത്. മണിക്കൂറുകള്‍ക്കകം 3000ലേറെ പേര്‍ ഇത് റീട്വീറ്റ് ചെയ്തിട്ടുണ്ട്. എന്നാല്‍, 2016ല്‍ ചന്ദ്ര കളറിസ്റ്റ് എന്ന വ്യക്തി ഡിജിറ്റലായി നിര്‍മിച്ച ചിത്രമാണ് പ്രചാരണത്തിനു വേണ്ടി ഉപയോഗിക്കുന്നതെന്ന് കണ്ടെത്തി.
വ്യാജവാര്‍ത്തകളും ചിത്രങ്ങളും പരിശോധിക്കുന്ന എസ് എം ഹോക്‌സ് ലേയറാണ് സത്യാവസ്ഥ പുറത്തുകൊണ്ടുവന്നത്. 2016 മെയ് 8ന് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത ചിത്രത്തിന്റെ ഉറവിടം അന്വേഷിച്ചപ്പോള്‍ താന്‍ നിര്‍മിച്ചതാണെന്ന് അദ്ദേഹം മറുപടി നല്‍കിയതായും എസ് എം ഹോക്‌സ് ലേയര്‍ അറിയിച്ചു. എന്നാല്‍, ചിത്രം വ്യാജമാണെന്ന് അറിഞ്ഞോ അറിയാതെയോ വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ട്.
മാത്രമല്ല, പള്ളി പൊളിച്ചപ്പോള്‍ ക്ഷേത്രം കണ്ടെത്തിയെന്ന പ്രചാരണത്തോടെ എല്ലാ പള്ളികളും പൊളിച്ചു പരിശോധിക്കണമെന്ന ആവശ്യവും ചിലര്‍ ഉന്നയിക്കുന്നുണ്ട്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss