|    Aug 18 Sat, 2018 4:13 am
FLASH NEWS
Home   >  Todays Paper  >  page 9  >  

പള്ളി തകര്‍ക്കുന്നതിനെ ന്യായീകരിച്ച് ചൈനീസ് ഔദ്യോഗിക മാധ്യമം

Published : 12th August 2018 | Posted By: kasim kzm

ബെയ്ജിങ്: വടക്കുകിഴക്കന്‍ ചൈനയില്‍ മുസ്‌ലിം പള്ളി തകര്‍ക്കാനുള്ള സര്‍ക്കാര്‍ നീക്കത്തെ ന്യായീകരിച്ച് ഭരണകക്ഷി കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഔദ്യോഗിക പത്രം. ഒരു മതവും രാജ്യത്തെ നിയമങ്ങള്‍ക്ക് മുകളിലല്ലെന്നും പള്ളി പൊളിക്കുന്നതിനെതിരായ പ്രക്ഷോഭത്തെ ഉറച്ച മനസ്സോടെ നേരിടണമെന്നും ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നിയന്ത്രണത്തിലുള്ള ഗ്ലോബല്‍ ടൈംസിന്റെ മുഖപ്രസംഗത്തില്‍ അഭിപ്രായപ്പെട്ടു.
നിങ്ഷ്യാ സ്വയംഭരണ പ്രദേശത്തെ വീസ്ഹുവിലുള്ള പള്ളിയാണ് അധികൃതര്‍ തകര്‍ക്കാന്‍ ശ്രമിക്കുന്നത്. സര്‍ക്കാര്‍ നീക്കത്തില്‍ പ്രതിഷേധിച്ച് ആയിരക്കണക്കിനു വിശ്വാസികള്‍ തെരുവിലിറങ്ങിയിരുന്നു. നഗരത്തില്‍ പുതുതായി നിര്‍മിച്ച പള്ളി പൊളിച്ചുനീക്കാനായിരുന്നു സര്‍ക്കാര്‍ തീരുമാനം. പള്ളി നിര്‍മിക്കുന്നതിനു സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നില്ലെന്നാണ് അധികൃതര്‍ പറയുന്നത്. എന്നാല്‍, പള്ളി പൊളിച്ചുനീക്കാന്‍ അനുവദിക്കില്ലെന്നു പറഞ്ഞു വിശ്വാസികള്‍ പ്രതിഷേധവുമായി രംഗത്തെത്തുകയായിരുന്നു. തുടര്‍ന്ന്, പള്ളി പൊളിക്കാനുള്ള നീക്കത്തില്‍ നിന്നു സര്‍ക്കാര്‍ താല്‍ക്കാലികമായി പിന്‍മാറി.
രാജ്യത്തെ രണ്ടു കോടിയോളം വരുന്ന മുസ്‌ലിംകള്‍ക്കെതിരേയുള്ള സര്‍ക്കാര്‍ അടിച്ചമര്‍ത്തല്‍ നടപടിയുടെ ഭാഗമാണിതെന്നു വിശ്വാസികള്‍ അഭിപ്രായപ്പെട്ടു. ഭരണഘടന വിഭാവനം ചെയ്യുന്ന വിശ്വാസസ്വാതന്ത്ര്യം സര്‍ക്കാര്‍ അനുവദിച്ചു നല്‍കുന്നില്ലെന്നും പ്രതിഷേധക്കാര്‍ പറയുന്നു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss