|    Jul 21 Fri, 2017 6:34 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

പള്ളി ഉപരോധിക്കാനുള്ള സംഘപരിവാര നീക്കം ഉപേക്ഷിക്കണം: സുഗതകുമാരി

Published : 20th August 2016 | Posted By: SMR

തിരുവനന്തപുരം: തിരുവനന്തപുരത്തു സലഫി മസ്ജിദിനു മുമ്പില്‍ ഹിന്ദു ഐക്യവേദിയുടെ നേതൃത്വത്തില്‍ ഇന്നു നടത്താന്‍ നിശ്ചയിച്ചിരിക്കുന്ന ഉപരോധസമരം ഉപേക്ഷിക്കണമെന്ന് സുഗതകുമാരിയുടെ നേതൃത്വത്തിലുള്ള ശാന്തി സമിതി ആവശ്യപ്പെട്ടു. കേരളത്തില്‍ നിലനില്‍ക്കുന്ന മതസൗഹാര്‍ദം തകര്‍ക്കാനുള്ള ശ്രമങ്ങള്‍ ആരില്‍ നിന്നും ഉണ്ടാവരുതെന്നും ശാന്തി സമിതി ചെയര്‍ പേഴ്‌സണ്‍ സുഗതകുമാരി, രക്ഷാധികാരികളായ ഗാന്ധിയന്‍ പത്മശ്രീ പി ഗോപിനാഥന്‍ നായര്‍, ആര്‍ച്ച്ബിഷപ് ഡോ. സൂെസപാക്യം, സ്വാമി അശ്വതി തിരുനാള്‍, സ്വാമി സൂക്ഷ്മാനന്ദ, ഗുരുരത്‌നം ജ്ഞാനതപസ്വി, പാളയം ഇമാം വി പി ഷുഹൈബ് മൗലവി എന്നിവര്‍ അഭ്യര്‍ഥിച്ചു.
ഒരു ആരാധനാലയത്തിനു മുമ്പില്‍ മറ്റൊരു മത സംഘടനയ്ക്ക് ഉപരോധസമരം നടത്താന്‍ വേണ്ടി മൈക് പെര്‍മിറ്റ് ലഭിക്കാന്‍ ഇടയായ സാഹചര്യം അന്വേഷിക്കണമെന്നും ഏതെങ്കിലും ആരാധനാലയങ്ങള്‍ കേന്ദ്രീകരിച്ചു രാജ്യദ്രോഹ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ടെങ്കില്‍ അക്കാര്യത്തെ കുറിച്ച് ഇന്റലിജന്‍സ് വിഭാഗത്തെക്കൊണ്ട് അന്വേഷിച്ചു സത്യം പൊതുസമൂഹത്തെ അറിയിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് ശാന്തി സമിതി ഭാരവാഹികള്‍ മുഖ്യമന്ത്രിയെ കണ്ടു.
ശാന്തി സമിതി വര്‍ക്കിങ് ചെയര്‍മാന്‍ ഫാ. യൂജിന്‍ പെരേര, ജനറല്‍ കണ്‍വീനര്‍ എച്ച് ഷഹീര്‍ മൗലവി, വൈസ് ചെയര്‍മാന്‍ ഫാ. ജോര്‍ജ് ജെ ഗോമസ്, സെക്രട്ടറി ജെ എം റഹിം, കണ്‍വീനര്‍ ആര്‍ നാരായണന്‍ തമ്പി സംഘത്തില്‍ ഉണ്ടായിരുന്നു. ഹിന്ദു ഐക്യവേദി നേതാക്കള്‍, ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ എന്നിവരെ സുഗതകുമാരി നേരിട്ട് വിളിച്ച് പള്ളി ഉപരോധിക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് അഭ്യര്‍ഥിക്കുകയും ചെയ്തു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക