|    Jan 24 Tue, 2017 12:46 pm
FLASH NEWS

പള്ളിവാസല്‍അഴിമതി: വിജിലന്‍സ് ത്വരിത പരിശോധനയ്ക്ക്

Published : 8th September 2016 | Posted By: SMR

തിരുവനന്തപുരം: കെഎസ്ഇബി പള്ളിവാസല്‍ എക്സ്റ്റന്‍ഷന്‍ പദ്ധതിയിലെ അഴിമതി ആരോപണത്തില്‍ ത്വരിത പരിശോധനയ്ക്ക് വിജിലന്‍സ് ഡയറക്ടറുടെ ഉത്തരവ്. പദ്ധതിക്കായി ഭൂമി ഏറ്റെടുത്തതില്‍ ഒന്നരക്കോടിയിലേറെ രൂപയുടെ ക്രമക്കേടുണ്ടെന്ന ആരോപണത്തെ തുടര്‍ന്നാണ് ത്വരിത പരിശോധനയ്ക്ക് വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ് ഉത്തരവിട്ടത്. തൊടുപുഴ വിജിലന്‍സ് ഡിവൈഎസ്പിക്കാണ് അന്വേഷണച്ചുമതല.പള്ളിവാസല്‍ എക്സ്റ്റന്‍ഷന്‍ സ്‌കീം നടപ്പാക്കുന്നതിനു വേണ്ടി 2007 കാലഘട്ടത്തില്‍ ഭൂമി ഏറ്റെടുത്തതുമായി ബന്ധപ്പെട്ട് കോടിക്കണക്കിന് രൂപയുടെ അഴിമതി നടന്നുവെന്ന് ആരോപണം ഉയര്‍ന്നിരുന്നു. പദ്ധതിക്കു വേണ്ടി പൊന്നുംവിലയ്ക്ക് സ്ഥലം ഏറ്റെടുക്കാനുള്ള നടപടികള്‍ 2003ലാണ് ആരംഭിക്കുന്നത്. 8.823 ഹെക്ടര്‍ സ്ഥലം ഏറ്റെടുക്കുകയും ചെയ്തു. ഭൂമിക്ക് വിലയായി 6.91 കോടി രൂപ നല്‍കി. റവന്യൂ തരിശായി കിടന്ന ഭൂമിക്ക് പോലും വില നല്‍കി ഏറ്റെടുത്തതില്‍ അഴിമതിയുണ്ടെന്നാണ് ആരോപണം. പട്ടയ രേഖകളില്ലാത്ത 17 പേര്‍ക്കായി 1,38,75,543 രൂപ നല്‍കിയതാണ് പ്രധാന പരാതി. പദ്ധതിയെക്കുറിച്ചുള്ള പരാതിയില്‍ ജില്ലാ ഭരണകൂടം നടത്തിയ അന്വേഷണത്തിലും ക്രമക്കേടുകള്‍ കണ്ടെത്തിയിരുന്നു. വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിന് ഇത് സംബന്ധിച്ച് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ ത്വരിത പരിശോധനയ്ക്ക് ഉത്തരവിട്ടിരിക്കുന്നത്. പരാതിയുടെ അടിസ്ഥാനത്തില്‍ കെഎസ്ഇബി ഉന്നത ഉദ്യോഗസ്ഥര്‍ക്കും രാഷ്ട്രീയ നേതാക്കള്‍ക്കുമെതിരേ അന്വേഷണം നീണ്ടേക്കും.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 8 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക