|    Jan 19 Fri, 2018 11:14 pm
FLASH NEWS

പള്ളിവളപ്പില്‍ നിന്നും ചന്ദന മരം മുറിച്ചുകടത്തി

Published : 12th August 2017 | Posted By: fsq

 

കൊട്ടിയം: പള്ളി വളപ്പില്‍ നിന്നും മൂന്ന് ചന്ദന മരങ്ങള്‍ അര്‍ധരാത്രിയില്‍ മോഷ്ടാക്കള്‍ മുറിച്ചുകടത്തി. ലക്ഷങ്ങള്‍ വില വരുന്ന ചന്ദന മരമാണ് മോഷ്ടാക്കള്‍ കടത്തിയത്. കൊട്ടിയം കൊട്ടുമ്പുറം കേന്ദ്ര മുസ്്‌ലിം ജമാഅത്ത് പള്ളി വളപ്പില്‍ നിന്നിരുന്ന ചന്ദന മരങ്ങളാണ് കഴിഞ്ഞ ദിവസം അര്‍ധരാത്രിയില്‍ മുറിച്ചുകടത്തിയത്. രാവിലെ പള്ളിയിലെത്തിയവരാണ് ചന്ദനമരത്തിന്റെ ശിഖരങ്ങള്‍ കിടക്കുന്നത് കണ്ടത്.ഇതേ തുടര്‍ന്ന് ജമാഅത്ത് കമ്മറ്റി ഭാരവാഹികള്‍ കൊട്ടിയം പോലിസില്‍ പരാതി നല്‍കി. മെഷീന്‍ ഉപയോഗിച്ചാണ് മരം മുറിച്ചുകടത്തിയതെന്ന് കരുതുന്നു. മരത്തിന്റെ മുകള്‍ഭാഗം ഉപേക്ഷിച്ച നിലയില്‍ കാണപ്പെട്ടു. കൊട്ടിയം പോലിസ് കേസ്സേടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കൊട്ടിയം ഭാഗങ്ങളില്‍ പള്ളി വളപ്പുകളില്‍ നിന്നും ചന്ദനമരം മുറിച്ചുകടത്തുന്നത് തുടര്‍ക്കഥയാവുകയാണ്. ഒരു വര്‍ഷം മുമ്പ് തട്ടാമല ജുംആ മസ്ജിദ് കോംപൗണ്ടില്‍ നിന്ന ചന്ദനമരങ്ങള്‍ മുറിച്ചുകടത്തിയിരുന്നു. രാത്രിയാണ് ഇവിടേയും മോഷണം നടന്നത്. ഈ കേസില്‍ ഇതുവരേയും പ്രതികളെ പിടികൂടാന്‍ പോലിസിനായിട്ടില്ല.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day