|    Oct 23 Mon, 2017 12:48 am

പള്ളിയില്‍ മോഷണം നടത്തിയ തമിഴ്‌നാട് സ്വദേശിനി അറസ്റ്റില്‍

Published : 17th April 2016 | Posted By: SMR

അടൂര്‍: മരുതിമൂട് പള്ളിയില്‍ പ്രാര്‍ഥനക്കെത്തിയവരുടെ മാലയും പേഴ്‌സും അപഹരിച്ച കേസില്‍ തമിഴ്‌നാട് സ്വദേശി അറസ്റ്റിലായി. പൊള്ളാച്ചി കാളിയപ്പന്റെ ഭാര്യ ദിവ്യ (30)യാണ് അടൂര്‍ പോലിസിന്റെ പിടിയിലായത്.
മരുതിമൂട് പള്ളിയില്‍ കുരശടിയില്‍ നിന്ന് പ്രാര്‍ഥിച്ച പരിയാരം വെള്ളപ്പാറ ജോണ്‍ യോഹാന്റെ ഭാര്യ തങ്കമ്മ എന്ന ഏലിയാമ്മയുടെ രണ്ടര പവന്റെ മാലയും പഴ്‌സും അപഹരിച്ച കേസിലാണ് അറസ്റ്റ്. വെള്ളിയാഴ്ച രാവിലെ 11നാണ് സംഭവം. തിരക്കിനിടയില്‍ മാല മുറിച്ചെടുക്കുകയായിരുന്നുവെന്ന് പോലിസ് പറഞ്ഞു. വിവരമറിഞ്ഞ് പോലിസ് സ്ഥലത്തെത്തി സംശയമുള്ളവരെ പരിശോധിച്ചപ്പോള്‍ സ്ഥലത്തുനിന്ന് കടക്കാന്‍ ശ്രമിച്ച വിദ്യ പോലിസ് പിടിയിലാവുകയായിരുന്നു.
അപഹരിച്ച സ്വര്‍ണവും പഴ്‌സും ഇവരില്‍ നിന്ന് പോലിസ് കണ്ടെടുത്തു. ഇതിനു മുമ്പും തമിഴ്‌നാട് സ്വദേശികളെ മോഷണത്തിന് ഇവിടെ നിന്നും പിടികൂടിയിരുന്നു. എസ്‌ഐ കെ എസ് ഗോപകുമാര്‍, സിപിഒമാരായ ഷിനോ, സുധീഷ്, മഞ്ജു എന്നിവരടങ്ങിയ പോലിസ് സംഘമാണ് അറസ്റ്റ് നടത്തിയത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക