|    Sep 24 Mon, 2018 5:05 pm
FLASH NEWS
Home   >  Kerala   >  

പള്ളിയില്‍ കയറി വെട്ടും;ഹിന്ദു ഐക്യവേദി പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

Published : 21st April 2018 | Posted By: mi.ptk

കാഞ്ഞങ്ങാട്: വര്‍ഗീയ കലാപത്തിന് ആഹ്വാനം ചെയ്യുന്ന തരത്തില്‍ മുദ്രാവാക്യം വിളിക്കുകയും പ്രകടനം നടത്തുകയും ചെയ്തതിന് ഹിന്ദു ഐക്യവേദി പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തു. ഹൊസ്ദുര്‍ഗ് എസ്‌ഐ സന്തോഷ് കുമാറിന്റെ പരാതിയില്‍ ജില്ലാ പോലീസ് ചീഫ് കെജി സൈമണിന്റെ നിര്‍ദേശത്തിലാണ് കേസെടുത്തത്. മതസ്പര്‍ദ്ധ വളര്‍ത്തുന്ന തരത്തില്‍ മുദ്രാവാക്യം വിളിച്ച് തിങ്കളാഴ്ച രാവിലെയാണ് ഹിന്ദു ഐക്യവേദി പ്രവര്‍ത്തകര്‍ കാഞ്ഞങ്ങാട് നഗരത്തില്‍ പ്രകടനം നടത്തിയത്.
പള്ളിയില്‍ കയറി വെട്ടുമെന്ന് പ്രകടനത്തില്‍ പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളിച്ചിരുന്നു.’1992 മറന്നോ എന്നും ഹിന്ദുത്വത്തിന് നേരെവന്നാല്‍ തച്ചുടക്കുമെന്നും ഗുജറാത്ത് ഓര്‍മയുണ്ടാവണമെന്നും’ പ്രകടനത്തില്‍ ഭീഷണിമുഴക്കിയിരുന്നു. പ്രകടനത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയിയല്‍ വ്യാപകമായി പ്രചരിച്ചിരുന്നു.നേരത്തെ മാര്‍ഗതടസം സൃഷ്ടിച്ചതിനും അനുമതിയില്ലാതെ പ്രകടനം നടത്തിയതിനും പ്രവര്‍ത്തകര്‍ക്കെതിരെ പോലീസ് കേസെടുത്തിരുന്നു. ഇതിനു പിന്നാലെയാണ് മതസ്പര്‍ദ്ധ വളര്‍ത്തുന്ന രീതിയില്‍ മുദ്രാവാക്യം വിളിച്ചതിന് 153 (എ) വകുപ്പു കൂടി കൂട്ടിചേര്‍ത്ത് കോടതിയില്‍ റിപോര്‍ട്ട് നല്‍കിയത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss