|    Mar 25 Sat, 2017 3:23 pm
FLASH NEWS

പള്ളിപ്പുറത്ത് ഫഌക്‌സ് നശിപ്പിക്കല്‍ വ്യാപകം

Published : 31st October 2015 | Posted By: SMR

വൈപ്പിന്‍: തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി പതിച്ചിട്ടുള്ള സ്ഥാനാര്‍ഥികളുടെ ഫഌക്‌സുകളും പോസ്റ്ററുകളും നശിപ്പിക്കുന്നവര്‍ക്കെതിരേ കര്‍ശന നടപടിയെടുക്കുമെന്ന പോലിസിന്റെ മുന്നറിയിപ്പ് മുനമ്പത്ത് വിലപ്പോവുന്നില്ല.
ഇപ്പോഴും ഫഌക്‌സുകള്‍ വ്യാപകമായി സാമൂഹിക വിരുദ്ധര്‍ കീറി നശിപ്പിക്കുക്കയാണ്. പള്ളിപ്പുറം മുനമ്പം വേളാങ്കണ്ണി പള്ളി പരിസരങ്ങളിലും ജനഹിത ബീച്ച് റോഡിനു സമീപവും യുഡിഫ് സ്ഥാനാര്‍ഥികളായ സി ആര്‍ സുനില്‍, പി പി ഗിരീഷ് എന്നിവരുടെ പോസ്റ്ററുകള്‍ നശിപ്പിച്ചുവെന്ന് പരാതിയുണ്ട്.
പോസ്റ്റര്‍ നശിപ്പിക്കുന്നവര്‍ക്കെതിരേ മുഖം നോക്കാതെ കര്‍ശന നടപടിയെടുക്കണമെന്ന് പോലിസ് വിളിച്ചുചേര്‍ത്ത സര്‍വകക്ഷിയോഗത്തില്‍ സര്‍വകക്ഷി നേതാക്കള്‍ ആവശ്യപ്പെട്ടിരുന്നതാണ്. ഇതേ തുടര്‍ന്ന് സാമൂഹിക വിരുദ്ധരെ പിടികൂടാന്‍ പോലിസ് മഫ്തിയില്‍ പലയിടത്തും റോന്ത് ചുറ്റുന്നുമുണ്ട്.
എന്നാല്‍ ഇതിനിടയിലും പോസ്റ്ററുകള്‍ വ്യാപകമായി നശിപ്പിക്കുന്നുണ്ടെന്ന് രാഷ്ട്രീയ കക്ഷിനേതാക്കള്‍ ആക്ഷേപം ഉന്നയിക്കുന്നു.

(Visited 60 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക