|    Jan 21 Sat, 2017 7:34 am
FLASH NEWS

പള്ളിപ്പടിയില്‍ നടപ്പാലം തകര്‍ന്ന് സ്ത്രീക്കും കുട്ടികള്‍ക്കും പരിക്ക്

Published : 19th October 2016 | Posted By: Abbasali tf

പൊന്നാനി: പൊന്നാനി പള്ളിപ്പടിയില്‍ കടവനാടുമായി ബന്ധിപ്പിക്കുന്ന കനോലി കനാലിന് കുറുകെയുള്ള നടപ്പാലം തകര്‍ന്നു. അപകടത്തില്‍ കടവനാട് സ്വദേശികളായ സ്ത്രിക്കും കുട്ടികള്‍ക്കും പരിക്കേറ്റു. ഇന്നലെ രാവിലെ8 മണിയോടെയാണ് അപകടം. അപകടത്തില്‍ പരിക്കേറ്റവരെ പ്രാഥമിക ചികില്‍സ നല്‍കിയതിന് ശേഷം വിട്ടയച്ചു. ഒന്നര വര്‍ഷം മുമ്പ് രണ്ട് ലക്ഷം രൂപ ചെലവിലാണ് ഈ പാലം നിര്‍മിച്ചത്.നഗരസഭയിലെ ഇരുപതാം വാര്‍ഡിലാണ് പാലം സ്ഥിതി ചെയ്യുന്നത്. നടപ്പാലത്തിലൂടെ നിരന്തരം ഇരുചക്ര വാഹനങ്ങള്‍ കടന്നുപോയതാണ് പാലം വേഗത്തില്‍ തകരാന്‍ കാരണമെന്ന് വാര്‍ഡ് കൗണ്‍സിലര്‍ പറഞ്ഞു. പാലം തകര്‍ന്നതോടെ  ഇരു കരകളിലുള്ളവരെയും ബന്ധിപ്പിക്കാനായി  നേരത്തേ നിര്‍ത്തിവച്ച കടത്ത്‌തോണി സര്‍വീസ് പുനരാരംഭിച്ചിട്ടുണ്ട്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 30 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക