|    Aug 14 Tue, 2018 11:55 am
FLASH NEWS

പള്ളിക്കുളത്തിലെ മീനുകള്‍ കൂട്ടത്തോടെ ചത്തുപൊങ്ങി

Published : 11th August 2018 | Posted By: kasim kzm

വടകര: താഴെഅങ്ങാടിയിലെ പള്ളിക്കുളത്തില്‍ മീനുകള്‍ കൂട്ടത്തോടെ ചത്തുപൊങ്ങി. ഓവര്‍ബ്രിഡ്ജിന് സമീപത്തെ അങ്ങാടിപള്ളിയോട് ചേര്‍ന്നുള്ള കുളത്തിലാണ് മീനുകള്‍ വ്യാപകമായി ചത്ത് പൊങ്ങിയത്. ചെറുതും വലുതുമായി നൂറ്കണക്കിന് മീനുകളാണ് ചത്തത്. തിലാപ്പി ഇനത്തില്‍പെട്ടയവയാണ് ഇവ. ഇന്നലെ രാവിലെയാണ് മീനുകള്‍ ചത്തുപൊങ്ങിയ കാര്യം നാട്ടുകാരുടെ ശ്രദ്ധയില്‍പെട്ടത്.
പള്ളി ആവശ്യത്തിനും കുളിക്കാനും ഉപയോഗിക്കുന്ന കുളമാണിത്. ഭക്ഷണാവശിഷ്ടങ്ങള്‍ തള്ളിയതാണ് മീനുകള്‍ ചത്ത്‌പൊങ്ങാന്‍ കാരണമെന്നാണ് സംശയം. സംഭവമറിഞ്ഞെത്തിയ നാട്ടുകാര്‍ ചത്ത മീനുകളെ കുളത്തില്‍ നിന്നും മാറ്റി. നഗരസഭ ആരോഗ്യവിഭാഗം സ്ഥലത്തെത്തി പരിശോധന നടത്തി. ഈ കുളത്തിലെ വെള്ളത്തിന്റെ സാമ്പിള്‍ പരിശോധനയ്ക്കായി എടുത്ത് കോഴിക്കോട്, കുന്ദമംഗലം എന്നിവിടങ്ങളിലേക്ക് അയച്ചിട്ടുണ്ട്. സംഭവത്തില്‍ പള്ളിക്കമ്മിറ്റി പൊലീസില്‍ പരാതി നല്‍കി.
മാലിന്യം തള്ളിയവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു. മഴക്കാലമായതോടെ കുളത്തില്‍ വെള്ളം നിറഞ്ഞതിനാല്‍ കുട്ടികളടക്കമുള്ള നിരവധി പേര്‍ കുളിക്കാനായി ഉപയോഗിക്കുന്ന കുളമാണിത്.
പല തരത്തിലുള്ള ഭക്ഷണാവശിഷ്ടങ്ങള്‍ കൊണ്ടിട്ട സാഹചര്യത്തില്‍ അതില്‍ നിന്നുള്ള പലതരം വിശാംഷങ്ങള്‍ കലങ്ങിയതാവാം മീനുകള്‍ ചത്തുപൊങ്ങിയതെന്ന് നഗരസഭ ആരോഗ്യവിഭാഗം അധികൃതര്‍ പറയുന്നു. സംഭവത്തില്‍ പോലീസ് കൃത്യമായി അന്വേഷിച്ചാല്‍ മാത്രമളെ പ്രതികളെ പിടികൂടാന്‍ സാധിക്കുകയുള്ളുവെന്നും ആരോഗ്യവിഭാഗം അധികൃതര്‍ പറഞ്ഞു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss