|    Apr 30 Sun, 2017 2:53 am
FLASH NEWS

പള്ളിക്കാവ് കുന്നുമ്മേല്‍ പ്രദേശത്ത് സാമൂഹിക വിരുദ്ധ ശല്യം

Published : 31st October 2016 | Posted By: SMR

കൊല്ലം:കന്നിമേല്‍ചേരി പള്ളിക്കാവ് കുന്നുമ്മേല്‍ ഭാഗത്ത് സാമൂഹിക വിരുദ്ധ ശല്യം വര്‍ധിക്കുന്നതായി പരാതി. കെബിസി ജങ്ഷന്‍, പള്ളിക്കാവ്, കരിമ്പോലില്‍ വയല്‍ പ്രദേശങ്ങളില്‍ രാത്രി സാമൂഹിക വിരുദ്ധര്‍ തമ്പടിക്കുന്നു. പരസ്യ മദ്യപാനവും പൂവാല ശല്യവും വര്‍ധിച്ചു. പ്രദേശങ്ങളില്‍ കഞ്ചാവ് ഉള്‍പ്പെടെ മയക്കുമരുന്നു വിപണനം— നടക്കുന്നതായും നാട്ടുകാര്‍ പരാതിപ്പെടുന്നു. കരിമ്പോലില്‍ വയല്‍ ഭാഗത്ത് കഴിഞ്ഞ ദിവസം രാത്രി വീടുകയറി എല്‍എല്‍ബി വിദ്യാര്‍ഥിയെ മര്‍ദ്ദിച്ച സംഭവമുണ്ടായി. ബൈക്കിലെത്തിയ രണ്ടംഗ സംഘം സ്ത്രീകളെ അസഭ്യംപറഞ്ഞ് വിദ്യാര്‍ഥിയെ വീട്ടിലനിന്ന് വിളിച്ചിറക്കി മര്‍ദ്ദിക്കുകയായിരുന്നു. നിരവധി കേസുകളില്‍ പ്രതികളായവരായ യുവാക്കളാണ് ആക്രമണംനടത്തിയത്. വിദ്യര്‍ഥിയുടെ രക്ഷാകര്‍ത്താക്കള്‍ കാവനാട് പോലിസില്‍ പരാതി നല്‍കിയെങ്കിലും അക്രമികള്‍ക്കെതിരേ നടപടിയുണ്ടായില്ലെന്നു പരാതിയുണ്ട്.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day