|    Jan 16 Mon, 2017 10:42 pm
FLASH NEWS

പള്ളിക്കലില്‍ തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് കൂലി നിഷേധിച്ച് ഭീഷണിപ്പെടുത്തുന്നുവെന്ന്

Published : 27th September 2016 | Posted By: SMR

തേഞ്ഞിപ്പലം: പള്ളിക്കല്‍ പഞ്ചായത്തിലെ വാര്‍ഡ് 19 ചെനക്കലില്‍ തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് കൂലി നിഷേധിച്ച് ഭീഷണിപ്പെടുത്തുന്നതായി പരാതി. കഴിഞ്ഞ ദിവസമാണ് പഞ്ചായത്ത് പ്രസിഡന്റ്, വാര്‍ഡ് മെംബര്‍, ഭരണകക്ഷിയില്‍പ്പെട്ട രണ്ട് പ്രാദേശിക നേതാക്കള്‍, പഞ്ചായത്തിലെ ഒരു താല്‍ക്കാലിക  ജീവനക്കാരന്‍ എന്നിവര്‍ വീടുകളിലെത്തി തൊഴിലുറപ്പ് തൊഴിലാളികളെ ഭീഷണിപ്പെടുത്തിയത്.
ഇക്കഴിഞ്ഞ ശ്രീകൃഷ്ണ ജയന്തി ദിനത്തില്‍ ചെനക്കലില്‍ ഇവര്‍ ജോലിയിലേര്‍പ്പെട്ടിരുന്നു. എന്നാല്‍ വാര്‍ഡ് മെംബര്‍ ഇവരെ ഒപ്പിടാന്‍ അനുവദിച്ചില്ലത്രേ. വേറൊരു ദിവസത്തെ തൊഴിലായി ഇത് അംഗീകരിക്കുമെന്ന് പറഞ്ഞെങ്കിലും അതുമുണ്ടായില്ല. ഇതേ തുടര്‍ന്ന് 18 തൊഴിലാളികള്‍ പഞ്ചായത്ത് സെക്രട്ടറിക്കു പരാതി നല്‍കിയിരുന്നു. ഇതേ തുടര്‍ന്നാണ് ഭീഷണിപ്പെടുത്തിയതെന്നാണ് തൊഴിലാളികള്‍ പറയുന്നത്.
മസ്റ്റര്‍റോളില്‍ ചുവപ്പ് വരച്ച് വെട്ടാനുള്ള അധികാരം തനിക്കുണ്ടെന്നാണ് വാര്‍ഡ് മെംബര്‍ തൊഴിലാളികളോട് പറഞ്ഞത്. പാവപ്പെട്ട ദലിത് കുടുംബങ്ങളില്‍പ്പെട്ടവരടക്കം ജോലി ചെയ്തതിനുള്ള കൂലിയാണ് മെംബറുടെ പിടിവാശിയില്‍ നഷ്ടമായത്. ഭീഷണിപ്പെടുത്തി പരാതി നല്‍കിയവരെ പിന്തിരിപ്പിക്കാനും ശ്രമമുണ്ടായി.
മെംബര്‍ക്കു താല്‍പര്യമുള്ളവരെ ജോലി ചെയ്യാതെയും പട്ടികയില്‍ ഒപ്പിടുവിക്കുന്നതും പതിവാണത്രേ. പണി നടക്കാത്ത മേഖലകളില്‍ ഇത്തരത്തില്‍ ജോലി ചെയ്തതായി കാണിച്ച് സമ്പന്ന കുടുംബങ്ങളിലെ അംഗങ്ങളടക്കം പണം പറ്റിയതായും തൊഴിലാളികള്‍ ആരോപിക്കുന്നുണ്ട്. ജോലി ചെയ്ത കൂലി നിഷേധിക്കുന്നതിനെതിരെ ഉന്നത അധികാരികളെ സമീപിക്കാനുള്ള ഒരുക്കത്തിലാണ് ഇവര്‍.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 8 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക