|    Oct 22 Mon, 2018 12:14 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

പള്ളിക്കര റെയില്‍വേ മേല്‍പ്പാലം : പി കരുണാകരന്‍ എംപി അനിശ്ചിതകാല സത്യഗ്രഹം തുടങ്ങി

Published : 19th September 2017 | Posted By: fsq

 

നീലേശ്വരം: പള്ളിക്കര റെയില്‍വേ മേല്‍പ്പാലം നിര്‍മാണത്തിനായി പി കരുണാകരന്‍ എംപിയുടെ അനിശ്ചിതകാല രാപകല്‍ സത്യഗ്രഹം തുടങ്ങി. വര്‍ഷങ്ങളായി പള്ളിക്കര റെയില്‍വേ ഗേറ്റില്‍ യാത്രക്കാരെ കുരുക്കിയിടുന്നതില്‍ പ്രതിഷേധിച്ചാണ് സമരം തുടങ്ങിയത്. നീലേശ്വരം പള്ളിക്കരയില്‍ പ്രത്യേകം തയ്യാറാക്കിയ പന്തലില്‍ ഇന്നലെ രാവിലെ പത്തരയോടെയാണ് സിപിഎം പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് പി കരുണാകരന്‍ എംപി സത്യഗ്രഹം ആരംഭിച്ചത്. പി കെ ശ്രീമതി എംപി—ഉദ്ഘാടനം ചെയ്തു.—നീലേശ്വരം നഗരസഭയിലെയും കിനാനൂര്‍, കരിന്തളം, മടിക്കൈ പഞ്ചായത്തുകളിലെയും ജനപ്രതിനിധികള്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെയും സംഘടനകളുടെയും നേതാക്കള്‍ അനുഭാവ സത്യഗ്രഹമിരുന്നു. അതേസമയം, യുഡിഎഫ് ഈ സമരത്തോട് സഹകരിക്കുന്നില്ല. സിപിഐ ജില്ലാ സെക്രട്ടറി ഗോവിന്ദന്‍ പള്ളിക്കാപ്പില്‍ അധ്യക്ഷത വഹിച്ചു. സിപിഎം ജില്ലാ സെക്രട്ടറി കെ പി സതീഷ് ചന്ദ്രന്‍, എല്‍ഡിഎഫ് ജില്ലാകണ്‍വീനര്‍ പി രാഘവന്‍, പി ജനാര്‍ദനന്‍, ടി വി ഗോവിന്ദന്‍, വി പി പി മുസ്തഫ, ടി ഐ മധുസൂദനന്‍, നഗരസഭാ ചെയര്‍മാന്മാരായ വി വി രമേശന്‍, പ്രഫ. കെ പി ജയരാജന്‍,  ശശി വട്ടക്കൊവ്വല്‍, എ വിധുബാല, സി പ്രഭാകരന്‍, കൃഷ്ണന്‍ നമ്പ്യാര്‍, പി പി രാജു, ജോണ്‍ അയ്മന്‍, ഹമീദ് ഹാജി, ഇടയില്ലം രാധാകൃഷ്ണന്‍ നമ്പ്യാര്‍, കെ മണികണ്ഠന്‍, ബങ്കളം കുഞ്ഞികൃഷ്ണന്‍, എം അസൈനാര്‍, കെ ബാലകൃഷ്ണന്‍, പി അമ്പാടി, ഹമീദ് ഹാജി, പി കരുണാകരന്‍ എംപിയുടെ ഭാര്യ എ കെ ലൈല, ടി കെ രവി സംസാരിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss