|    Oct 16 Tue, 2018 12:52 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

പള്ളിക്കര റെയില്‍വേ ഓവര്‍ബ്രിഡ്ജ് : നിര്‍മാണം ഉടന്‍

Published : 21st September 2017 | Posted By: fsq

 

തിരുവനന്തപുരം: കാസര്‍കോട് ജില്ലയിലെ പള്ളിക്കര റെയില്‍വേ ഓവര്‍ബ്രിഡ്ജിന്റെ ടെന്‍ഡര്‍ നടപടികള്‍ രണ്ടുമാസത്തിനകം പൂര്‍ത്തിയാക്കുമെന്നും നിര്‍മാണം എത്രയും വേഗം ആരംഭിക്കുമെന്നും ദേശീയപാത അതോറിറ്റി അധികൃതര്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ച യോഗത്തില്‍ ഉറപ്പുനല്‍കി. ദേശീയപാത വീതികൂട്ടല്‍ പൂര്‍ത്തിയാവുന്നതിനു മുമ്പുതന്നെ മൂന്നുവരിയുള്ള മേല്‍പ്പാലം പണിയാന്‍ ഉപരിതല ഗതാഗത മന്ത്രാലയം സമ്മതിച്ചിട്ടുണ്ടെന്ന് ദേശീയപാത ജനറല്‍ മാനേജര്‍ (ടെക്‌നിക്കല്‍) ആഷിഷ് ദ്വിവേദി അറിയിച്ചു. ഇതുസംബന്ധിച്ച നിര്‍ദേശം എന്‍എച്ച്എഐ മന്ത്രാലയത്തിന്റെ ഔപചാരിക അംഗീകാരത്തിന് അയച്ചുകൊടുത്തിട്ടുണ്ട്. അനുമതി കിട്ടിയാലുടന്‍ നിര്‍മാണം ആരംഭിക്കും. ദേശീയപാത അതോറിറ്റിയുടെ തീരുമാനത്തിന്റെ വെളിച്ചത്തില്‍ പള്ളിക്കര റെയില്‍വേ മേല്‍പ്പാലത്തിനു വേണ്ടിയുള്ള സമരം പിന്‍വലിക്കണമെന്ന് പി കരുണാകരന്‍ എംപിയോടും സമരസമിതിയോടും മുഖ്യമന്ത്രി അഭ്യര്‍ഥിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss