|    Oct 19 Fri, 2018 12:25 pm
FLASH NEWS

പള്ളിക്കര മേല്‍പ്പാലം: എംപിയും ബിജെപിയും ജനങ്ങളെ കബളിപ്പിക്കുന്നു

Published : 16th September 2017 | Posted By: fsq

 

കാസര്‍കോട്: പള്ളിക്കര മേല്‍പാലത്തിന് വേണ്ടി പി കരുണാകാരന്‍ എംപിയുടെ നേതൃത്വത്തില്‍ നടത്തുന്ന സമരവുമായി മുസ്്‌ലിം ലീഗ് സഹകരിക്കില്ലെന്ന് ജില്ലാ ജനറല്‍ സെക്രട്ടറി എം സി ഖമറുദ്ദീന്‍ അറിയിച്ചു. മുസ്്‌ലിം ലീഗ് നയം അറിയാതെ പ്രാദേശികമായി ചേര്‍ന്ന കൂടിയാലോചന യോഗത്തില്‍ ഒരു പാര്‍ട്ടി പ്രതിനിധി പങ്കെടുത്തിരുന്നു. അതില്‍ നിന്നും പിന്‍മാറാന്‍ പ്രസ്തുത അംഗത്തിന് നിര്‍ദ്ദേശം കൊടുത്തിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തില്‍ ദേശീയപാതയില്‍ മേല്‍പ്പാലമില്ലാത്ത ഏക സ്ഥലം പള്ളിക്കരയാണ്. വര്‍ഷങ്ങളോളം കാസര്‍കോടിനെ പാര്‍ലമെന്റില്‍ പ്രതിനിധീകരിച്ചവരുടെ പോരായ്മയാണ് ഇന്നത്തെ ദുരവസ്ഥക്ക് കാരണമെന്നാണ് ലീഗ് വിലയിരുത്തല്‍. എംപിയുടെ വീടിന് മുറ്റത്ത് ഒരു മേല്‍പാലം കൊണ്ടുവരാന്‍ കഴിയാത്തത് ആരുടെ വീഴ്ചയാണെന്ന് മനസ്സിലാക്കാന്‍ ജനങ്ങള്‍ക്ക് കഴിയും. വീഴ്ച മറച്ചുവെക്കാനാണ് ഇപ്പോള്‍ ശ്രമിക്കുന്നത്. ബിജെപി പ്രഖ്യാപിച്ച സമരവും ജനങ്ങള്‍ വിലയിരുത്തും. മോഡി സര്‍ക്കാര്‍ അധികാരത്തില്‍ വന്നാല്‍ മേല്‍പാലം കൊണ്ടുവരും എന്ന് പറഞ്ഞ പാര്‍ട്ടിയാണ് ബിജെപി. ബിജെപി സമരം നടത്തേണ്ടത് റെയില്‍വേമന്ത്രിയുടെ വസതിക്ക് മുമ്പിലാണെന്നും അദ്ദേഹം പറഞ്ഞു. യുഡിഎഫിന്റെ സമര പരിപാടികള്‍ 19ന് ചേരുന്ന ജില്ലാ ലെയ്‌സണ്‍ കമ്മിറ്റി ചര്‍ച്ച ചെയ്യും.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss