|    Jul 18 Wed, 2018 8:09 pm
FLASH NEWS

പള്ളിക്കര മേല്‍പ്പാലം: എംപി സമരം ചെയ്യേണ്ടത് പാര്‍ലമെന്റിന് മുമ്പില്‍ -യുഡിഎഫ്

Published : 20th September 2017 | Posted By: fsq

 

കാസര്‍കോട്:നീലേശ്വരം പള്ളിക്കര മേല്‍പാലത്തിന്റെ പേരില്‍ പി കരുണാകരന്‍ എംപി നടത്തിവരുന്ന സമരം സ്വന്തം കഴിവുകേട് മറച്ചുവെക്കാനും ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനുമുള്ളതാണെന്ന് യുഡിഎഫ് ജില്ലാ കമ്മിറ്റി ആരോപിച്ചു. വിഷയത്തില്‍ ആത്മാര്‍ത്ഥതയുണ്ടെങ്കില്‍ സമരം ചെയ്യേണ്ടത് ഡല്‍ഹിയിലെ പാര്‍ലമെന്റ് ഹൗസിന് മുന്നിലോ റെയില്‍വേ മന്ത്രിയുടെ വസതിക്ക് മുമ്പിലോ ആണെന്ന് യോഗം ചുണ്ടിക്കാട്ടി. പതിമൂന്ന് വര്‍ഷം ജില്ലയെ പ്രതിനിധീകരിച്ചിട്ടും നീലേശ്വരം മേല്‍പ്പാലത്തിന് വേണ്ടി ഒന്നും ചെയ്യാന്‍ അദ്ദേഹത്തിന് സാധിച്ചിട്ടില്ലെന്നും എംപിക്കെതിരെ ഉയര്‍ന്നുവന്നിരിക്കുന്ന വന്‍ ജനരോഷം മറച്ചുവെക്കാനാണ് ഇപ്പോഴത്തെ സമരമെന്നും യോഗം കുറ്റപ്പെടുത്തി. കേസ്അന്വേഷണത്തിലെ പാളിച്ചയും ഉദ്യോഗസ്ഥന്മാരുടെ ഒത്തുകളിയുമാണ് മുഹമ്മദ് സിനാന്‍ വധക്കേസില്‍ പ്രതികള്‍ ശിക്ഷയില്‍ നിന്നും ഒഴിവാകാന്‍ കാരണമെന്ന് യോഗം വിലയിരുത്തി. എന്‍ഡോസള്‍ഫാന്‍ രോഗികള്‍ക്കുവേണ്ടി കഴിഞ്ഞ സര്‍ക്കാര്‍ തുടങ്ങിവെച്ച കാസര്‍കോട് മെഡിക്കല്‍ കോളജിനോട് ഇടതുമുന്നണി അവഗണന അവസാനിപ്പിച്ച് മെഡിക്കല്‍ കോളജിന്റെ പണിഉടന്‍പൂര്‍ത്തിയാക്കണമെന്നും യോഗം ആവശ്യപ്പെട്ടു. നവംബര്‍ ഒന്നിന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തില്‍ മഞ്ചേശ്വരത്ത് നിന്നാരംഭിക്കുന്ന കേരള യാത്രയുടെ മുന്നോടിയായി 28ന് കാസര്‍കോട് നടക്കുന്ന യുഡിഎഫ് ജില്ലാ കണ്‍വന്‍ഷന്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉദ്ഘാടനം ചെയ്യും.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss