|    Oct 21 Sun, 2018 4:44 am
FLASH NEWS

പള്ളിക്കരയിലെ റെയില്‍വേ മേല്‍പ്പാലം: ജനകീയ സത്യഗ്രഹം ഇന്ന് മുതല്‍

Published : 18th September 2017 | Posted By: fsq

 

നീലേശ്വരം: നീലേശ്വരം പള്ളിക്കരയിലെ റെയില്‍വേ മേല്‍പ്പാല നിര്‍മാണം ആരംഭിക്കണമെന്നാവശ്യപ്പെട്ട് പി കരുണാകരന്‍ എംപിയുടെ നേതൃത്വത്തില്‍ ഇന്നു മുതല്‍ അനിശ്ചിതകാല ജനകീയ സത്യാഗ്രഹം ആരംഭിക്കും. ഹൈവെയില്‍ പ്രധാന മേ ല്‍പ്പാലം എന്ന നിലയില്‍ പള്ളിക്കര മേല്‍പ്പാലം യാഥാര്‍ത്ഥ്യമാക്കാത്തത് കാരണം ജനങ്ങള്‍ വലിയ യാത്രാദുരിതം അനുഭവിക്കുകയാണ്. ഈ മേല്‍പ്പാല നിര്‍മാണത്തിനുള്ള സ്ഥലമെടുപ്പ് പൂര്‍ത്തിയാവുകയും കേന്ദ്രസര്‍ക്കാരിന്റെ സേതുഭാരതം പദ്ധതിയില്‍ ഉള്‍പ്പെടുത്തി 40 കോടി രൂപ ബജറ്റില്‍ വകയിരുത്തുകയും ചെയ്തിരുന്നു. എന്നാല്‍ നാഷണല്‍ ഹൈവേ ആറ് വരി പാതയാക്കാനുള്ള തീരുമാനം വന്നതിനെ തുടര്‍ന്ന് സാങ്കേതിക പ്രശ്‌നങ്ങള്‍ കാരണം മേല്‍പ്പാലം നിര്‍മാണം ആരംഭിക്കാത്ത സ്ഥിതിയാണുള്ളത്. ഈ വിഷയത്തില്‍ ഔദ്യോഗികമായ ഇടപെടലിനൊപ്പം ജനകീയ സമ്മര്‍ദ്ദം ഉയര്‍ത്തി കൊണ്ട് വരുന്നതിന്റെ ഭാഗമായിട്ടാണ് സത്യാഗ്രഹ പരിപാടി സംഘടിപ്പിക്കുന്നത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss