|    Jun 24 Sat, 2017 7:15 pm
FLASH NEWS

പള്ളിക്കമ്മിറ്റി ഭാരവാഹിയെ അക്രമിച്ച കേസില്‍ പ്രതികള്‍ക്ക് തടവും പിഴയും

Published : 11th November 2016 | Posted By: SMR

കോഴിക്കോട്: കോടഞ്ചേരി മുറമ്പാത്തി പള്ളി മഹല്ല് കമ്മിറ്റി ട്രഷറര്‍ ആയിരുന്ന നൊണ്ടാത്ത് അലവിക്കുട്ടിയെ അക്രമിച്ച കേസില്‍ പ്രതികളായ വാളക്കുണ്ടില്‍ അബൂബക്കര്‍ (39), കോലോത്ത് പറമ്പില്‍ യൂസഫ് (37), തച്ചം പറമ്പില്‍ അബ്ദുസ്സലാം (39), പുതുപറമ്പില്‍ ലത്തീഫ് (59) എന്നിവരെ കോഴിക്കോട് അസിസ്റ്റന്റ് സെഷന്‍സ് കോടതി രണ്ടര വര്‍ഷം തടവിനും ഇരുപതിനായിരം രൂപ പിഴ അടയ്ക്കാനും ശിക്ഷിച്ചു. പിഴ സംഖ്യയില്‍ നിന്ന് അയ്യായിരം രൂപ പരാതിക്കാരന് നഷ്ടപരിഹാരം നല്‍കാനും വിധിയായിട്ടുണ്ട്. കേസിലെ രണ്ടാം പ്രതി ഏരേക്കല്‍ വീട്ടില്‍ സൈഫുദ്ദീന്‍ ഒളിവിലായതിനാല്‍ ശിക്ഷ പ്രഖ്യാപിച്ചിട്ടില്ല. കേസിലെ മറ്റു പ്രതികള്‍ കുറ്റക്കാരല്ലെന്നു കണ്ട് വെറുതെ വിട്ടയച്ചു.അലവിക്കുട്ടിയെ പള്ളിയിലെ ഭരണസംബന്ധമായ വിരോധം വെച്ച് പ്രതികളും മറ്റു കണ്ടാലറിയുന്നവരും ചേര്‍ന്ന് മുറംപാത്തി തോട്ടുമൊഴി റോഡിലുള്ള സംസം ബേക്കറിയുടെ മുന്‍പില്‍ വച്ച് പ്രതികള്‍ സംഘം ചേര്‍ന്ന് മരത്തിന്റെ വടികൊണ്ടും പട്ടിക കൊണ്ടും അക്രമിക്കുകയായിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക