|    Aug 14 Tue, 2018 9:08 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

പള്ളിക്കകത്തു കയറി പ്രസിഡന്റിനെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമം

Published : 2nd August 2018 | Posted By: kasim kzm

പള്ളിക്കല്‍: പള്ളിക്കല്‍ ബസാറില്‍ പള്ളിക്കകത്തുകയറി പള്ളി പ്രസിഡന്റിനെ കുത്തിക്കൊലപ്പെടുത്താന്‍ ഒരു വിഭാഗത്തിന്റെ ശ്രമം. മലപ്പുറം ജില്ലയിലെ പള്ളിക്കല്‍ ജുമാമസ്ജിദില്‍ ഇന്നലെ പുലര്‍െച്ച ആറോടെയാണ് സംഭവം. പള്ളി പ്രസിഡന്റ് താഴെ താന്നിയങ്ങാട്ട് വീട്ടില്‍ കുന്നേക്കാട്ട് കോയക്കുട്ടി ഹാജി (62)ക്കാണു കുത്തേറ്റത്. നിലവിളി കേട്ടെത്തിയ നാട്ടുകാര്‍ ആദ്യം തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളജിലും എത്തിച്ചു. തുടര്‍ ന്ന്, അടിയന്തര ശാസ്ത്രക്രിയക്ക് വിധേയനാക്കി.
ഇന്നലെ പുലര്‍ച്ചെ മയ്യിത്ത് കട്ടില്‍ അന്വേഷിച്ചെത്തിയ എപി വിഭാഗം സുന്നി പ്രവര്‍ത്തകര്‍ ഉടന്‍ വേണമെന്ന് മുഅദ്ദിനോട് ശഠിച്ചു. ഇയാള്‍ വിവരം അറിയിച്ചതനുസരിച്ച് കോയക്കുട്ടിഹാജി മയ്യിത്ത് കട്ടില്‍ എടുത്തു കൊടുക്കാന്‍ പോകവെ പിറകില്‍ വന്ന പള്ളിക്കല്‍ ബസാര്‍ മഹല്ലിലെ സി കെ മൊയ്തു, സി കെ അബ്ദുല്‍ സമ്മദ്, കുന്നത്തീരി അബ്ദുര്‍റഹ്മാന്‍, കളരിക്കല്‍ അബു എന്നിവര്‍ ഇ യാളുമായി തര്‍ക്കത്തില്‍ ഏര്‍പ്പെട്ടു. ഇതിനിടയി ല്‍ പ്രകോപനമില്ലാതെ തന്നെ കത്തികൊണ്ട് കഴുത്തിനും നെഞ്ചിനും കുത്തുകയായിരുന്നുവെന്നും താന്‍ ഇതു തടയാന്‍ ശ്രമിക്കുന്നതിനിടെ കൈപാദത്തില്‍ കത്തി തുളച്ചുകയറിയെന്നും കോയക്കുട്ടി ഹാജി പറഞ്ഞു. കോയക്കുട്ടി ഹാജിയുടെ പരാതിയില്‍ സി കെ അബ്ദുസ്സമദിനെ (52) തിരുരങ്ങാടി സിഐ സി എം ദേവദാസന്‍ അറസ്റ്റ് ചെയ്തു. മറ്റുള്ളവര്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കി. ഇതിനിടെ കളരിക്കല്‍ അബു, സി കെ മൊയ്തു എന്നിവര്‍ ഫറോക്കിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സ തേടി. സി കെ അബ്ദുല്‍ സമദിന്റെയും മൊയ്തുവിന്റെയും ബന്ധുവിനെ ഖബറടക്കുന്നതിനു വേണ്ടിയാണ് മയ്യിത്ത് കട്ടിലിന് എത്തിയത്.
പള്ളി പ്രസിഡന്റ് കെ കോയക്കുട്ടി ഹാജിയുടെ പരാതിയില്‍ കേസെടുത്തതായി തേഞ്ഞിപ്പലം പോലിസ് പറഞ്ഞു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss