|    Aug 22 Wed, 2018 2:47 am
FLASH NEWS
Home   >  National   >  

പള്ളികള്‍ ശബ്ദ മലിനീകരണം ഉണ്ടാക്കുന്നുണ്ടോ എന്ന് പരിശോധിക്കാന്‍ ഹരിതട്രിബ്യുണല്‍ നിര്‍ദേശം

Published : 11th August 2018 | Posted By: G.A.G

ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്തെ മുസ്ലിം പള്ളികള്‍ ശബ്ദ മലിനീകരണം ഉണ്ടാക്കുന്നുണ്ടോ എന്ന് പരിശോധിക്കാന്‍ ദേശീയ ഹരിതട്രിബ്യുണല്‍ നിര്‍ദേശം. കിഴക്കന്‍ ഡല്‍ഹിയിലെ ഏഴു പള്ളികളിലെ അനധികൃത ലൗഡ് സ്പീക്കര്‍ ഉപയോഗം പരിസവാസികള്‍ക്ക് ദോഷകരമായ രീതിയില്‍ ശബ്ദമലിനീകരണത്തിന് കാരണമാകുന്നുവെന്ന പരാതിയിലാണ് ട്രൈബ്യൂണല്‍ അധ്യക്ഷന്‍ ജസ്റ്റിസ് എ കെ ഗോയല്‍ അധ്യക്ഷനായ ബെഞ്ചിന്റെ നടപടി. സംഘപരിവാര്‍ സംഘടനയായ അഖണ്ഡ ഭാരത് മോര്‍ച്ചയാണ് പരാതിയുമായി ട്രിബ്യൂണലിനെ സമീപിച്ചത്. ശബ്ദമലിനീകരണം ഉണ്ടാക്കുന്നുണ്ടെന്നു കണ്ടെത്തിയാല്‍ നടപടി സ്വീകരിക്കാന്‍ ഡല്‍ഹി സര്‍ക്കാരിനും പരിസ്ഥിതി മലീനീകരണ നിയന്ത്രണ കേന്ദ്രത്തിനും ട്രിബ്യുണല്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. പള്ളികളുടെ പരിസരത്ത് സ്‌കൂളുകളും ആശുപത്രികളും ഉണ്ടെന്നും നിരവധി ലൗഡ് സ്പീക്കറുകളില്‍ നിന്നുള്ള ശബ്ദം അനുവദനീയമായ പരിധിക്കു മുകളിലാണെന്നുമാണ് ഹരജിക്കാരുടെ ആരോപണം.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss