|    Mar 27 Mon, 2017 12:41 am
FLASH NEWS

പള്ളികള്‍ക്ക് വിദേശഫണ്ടിന് ഫ്രാന്‍സില്‍ നിരോധനം

Published : 30th July 2016 | Posted By: SMR

പാരിസ്: ഫ്രാന്‍സില്‍ മുസ്‌ലിം പള്ളികളുടെ നിര്‍മാണത്തിനായി വിദേശധനസഹായം സ്വീകരിക്കുന്നതിന് താല്‍ക്കാലിക വിലക്കേര്‍പ്പെടുത്തിയതായി ഫ്രഞ്ച് പ്രധാനമന്ത്രി മാന്വല്‍ വാള്‍സ് അറിയിച്ചു. രാജ്യത്ത് ഐഎസ് ആക്രമണങ്ങള്‍ തുടരെ ഉണ്ടായ സാഹചര്യത്തിലാണിത്. കഴിഞ്ഞ ദിവസം നടന്ന സ്‌ഫോടനത്തില്‍ ക്രൈസ്തവ പുരോഹിതന്‍ കൊല്ലപ്പെട്ടിരുന്നു. പ്രധാനമന്ത്രിക്കും ആഭ്യന്തര മന്ത്രി ബെര്‍നാഡ് കാസെന്യൂവിനും എതിരേ സുരക്ഷാപാളിച്ചയുമായി ബന്ധപ്പെട്ട് ആരോപണമുയര്‍ന്നിരുന്നു. പള്ളിയില്‍ ആക്രമണം നടത്തിയ ആള്‍ മറ്റൊരു കേസില്‍ വിചാരണ നേരിടാനിരിക്കുകയായിരുന്നു എന്നതും ആരോപണങ്ങള്‍ക്ക് ആക്കം കൂട്ടി. കഴിഞ്ഞ 18 മാസത്തിനിടെ മൂന്നു പ്രധാനപ്പെട്ട ആക്രമണങ്ങളാണ് രാജ്യത്തുണ്ടായത്.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക