|    Nov 24 Fri, 2017 3:49 am
FLASH NEWS
Home   >  National   >  

പള്ളികള്‍ക്കുനേരെ വ്യാപക ആക്രമം; കല്ലറകള്‍ തകര്‍ത്ത് എല്ലുകള്‍ പുറത്തിട്ടു

Published : 7th August 2017 | Posted By: shins

പനാജി: ദക്ഷിണ ഗോവയിലെ ചര്‍ച്ചോറം ഗ്രാമത്തിലെ പള്ളി സെമിത്തേരിയില്‍ നിരവധി ശവക്കല്ലറകള്‍ അടിച്ച് തകര്‍ത്തതായും കല്ലറയ്ക്കുള്ളില്‍ നിന്നും എല്ലുകള്‍ പുറത്തെടുത്തിട്ടതായും റിപോര്‍ട്ട്. കഴിഞ്ഞ ഏതാനും ദിവസങ്ങളിലായാണ് ഇത് റിപോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. സംസ്ഥാനത്തിന്റെ പലയിടങ്ങളിലായി 40ഓളം കുരിശുരൂപങ്ങള്‍ പിഴുതെറിയുകയോ നശിപ്പിക്കുകയോ ചെയ്തതായും റിപോര്‍ട്ടുണ്ട്.
ഓള്‍ ഇന്ത്യ ഹിന്ദു സമ്മേളനം കഴിഞ്ഞ ശേഷമാണ് ഗോവയില്‍ ഇത്തരം ആക്രമണങ്ങള്‍ റിപോര്‍ട്ട് ചെയ്യപ്പെടാന്‍ തുടങ്ങിയത്. കഴിഞ്ഞ ജൂണില്‍ നടന്ന അഖിലേന്ത്യ ഹിന്ദു സമ്മേളനത്തില്‍ ഹിന്ദു സംഘടനകളുടെ നേതാക്കളെത്തി പരസ്യമായി വര്‍ഗീയ വിദ്വേഷം വളര്‍ത്തുന്ന രീതിയിലുള്ള പ്രസംഗങ്ങള്‍ നടത്തിയിരുന്നു. ഹിന്ദുസ്ഥാന്‍ ടൈംസിന്റെ പ്രത്യേക റിപോര്‍ട്ടിലാണ് ഇക്കാര്യം സൂചിപ്പിക്കുന്നത്. നിലവിലെ സ്ഥിതി കലാപത്തിലേക്ക് നയിക്കുമോ എന്നു പോലും ഭയപ്പെടുത്തുന്നതായി റിപോര്‍ട്ടില്‍ പറയുന്നു. അതേസമയം, കുരിശുരൂപങ്ങള്‍ നശിപ്പിച്ച കേസില്‍ ഫ്രാന്‍സിസ് പെരേരെ എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക