|    Jan 17 Tue, 2017 8:27 am
FLASH NEWS

പള്ളികളെല്ലാം എടുത്തോളൂ; നമസ്‌കരിക്കാന്‍ അനുവദിച്ചാല്‍ മതി; സുബ്രഹ്മണ്യ സ്വാമിയുടെ പരാമര്‍ശത്തിനെതിരേ അസം ഖാന്‍

Published : 11th January 2016 | Posted By: swapna en

Azam-Khan-1

ലക്‌നൗ:മൂന്ന് ക്ഷേത്രങ്ങള്‍ നല്‍കൂ 3,997 മസ്ജിദുകള്‍ നിങ്ങള്‍ എടുത്തോളൂ എന്ന ബിജെപി നേതാവ് സുബ്രഹ്മണ്യ  സ്വാമിയുടെ വിവാദ പരാമര്‍ശത്തിനെതിരേ ഉത്തര്‍പ്രദേശ് ന്യൂനപക്ഷ മന്ത്രി അസംഖാന്‍. മസ്ജിദുകളെല്ലാം നിങ്ങള്‍ എടുത്തോളൂ.ഞങ്ങളെ നമസ്‌കരിക്കാന്‍ അനുവദിച്ചാല്‍ മതിയെന്നാണ് അസം ഖാന്‍ പറഞ്ഞത്. സുബ്രഹ്മണ്യ സ്വാമിയുടെ ഔദാര്യം ഞങ്ങള്‍ക്ക് വേണ്ട. ഞങ്ങളെ നമസ്‌കരിക്കാന്‍ അനുവദിച്ചാല്‍ ഞങ്ങള്‍ അദ്ദേഹത്തെ സ്വാഗതം ചെയ്യാമെന്നും അസം ഖാന്‍ പറഞ്ഞു.

അയോദ്ധ്യയില്‍ രാമക്ഷേത്ര നിര്‍മ്മാണം ആവശ്യമാണെന്നും മുസ്‌ലിംങ്ങള്‍ക്ക് ലോര്‍ഡ് കൃഷ്ണാ പാക്കേജ് നല്‍കാമെന്നും സുബ്രഹ്മണ്യന്‍ സ്വാമി ട്വിറ്ററില്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.   മുസ്‌ലിം നേതാക്കള്‍ ദുര്യേദനന്മാരാകില്ലെന്നാണ് തന്റെ പ്രതീക്ഷയെന്നും അദേഹം പറഞ്ഞിരുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 130 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക