|    Oct 17 Wed, 2018 6:51 am
FLASH NEWS
Home   >  Todays Paper  >  page 7  >  

പളനിസ്വാമി വിളിച്ച യോഗത്തില്‍ 111 എംഎല്‍എമാര്‍ പങ്കെടുത്തു

Published : 6th September 2017 | Posted By: fsq

 

ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി കെ പളനിസ്വാമി വിളിച്ചുചേര്‍ത്ത യോഗത്തില്‍ എഐഎഡിഎംകെയുടെ 111 എംഎല്‍എമാര്‍ പങ്കെടുത്തു. യോഗത്തില്‍ എംഎല്‍എമാര്‍ മുഖ്യമന്ത്രിയിലുള്ള വിശ്വാസം അറിയിച്ചതായി സംസ്ഥാന ഫിഷറീസ് മന്ത്രിയും മുതിര്‍ന്ന എഐഎഡിഎംകെ നേതാവുമായ ഡി ജയകുമാര്‍ പറഞ്ഞു. ആഗസ്ത് 28ന് പളനിസ്വാമി വിളിച്ചുചേര്‍ത്ത യോഗത്തില്‍ 75 എംഎല്‍എമാര്‍ മാത്രമാണ് പങ്കെടുത്തിരുന്നത്. എന്നാല്‍, ഇത്തവണത്തെ യോഗത്തില്‍ പങ്കെടുത്ത എംഎല്‍എമാരുടെ എണ്ണത്തിലുണ്ടായ വര്‍ധന പളനിസ്വാമിയുടെ സ്വീകാര്യത വ്യക്തമാക്കുന്നതും എഐഎഡിഎംകെയ്ക്ക് ആശ്വസിക്കാന്‍ ഇടംനല്‍കുന്നതുമാണ്. ഇതിനിടെ, 9 എംഎല്‍എമാര്‍ അടങ്ങുന്ന ദിനകരന്‍ സംഘം പളനിസ്വാമിക്ക് ഫോണിലൂടെ പിന്തുണ അറിയിച്ചതായും ജയകുമാര്‍ പറഞ്ഞു. മൂന്ന് എംഎല്‍എമാര്‍ കൂടി ഭരണകക്ഷിക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. അസുഖം കാരണം പെരവുറനി എംഎല്‍എയ്ക്ക് യോഗത്തിലെത്താന്‍ സാധിച്ചിട്ടില്ല. 234 അംഗങ്ങളുള്ള സ്‌റ്റേറ്റ് അസംബ്ലിയില്‍ എഐഎഡിഎംകെയ്ക്ക് 134 എംഎല്‍എമാരാണുള്ളത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss