|    Aug 17 Thu, 2017 10:57 pm
FLASH NEWS
Home   >  Todays Paper  >  Page 1  >  

പളനിസ്വാമി പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

Published : 12th August 2017 | Posted By: fsq

 

ന്യൂഡല്‍ഹി: തമിഴ്‌നാട്ടില്‍ അണ്ണാ ഡിഎംകെ വിഭാഗങ്ങള്‍ ലയിക്കുമെന്ന അഭ്യൂഹത്തിനിടെ മുഖ്യമന്ത്രി എടപ്പാടി കെ പളനിസ്വാമി പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തി. എന്നാല്‍, അഖിലേന്ത്യാ മെഡിക്കല്‍ പ്രവേശനപ്പരീക്ഷയായ നീറ്റിന്റെ പരിധിയില്‍ നിന്ന് തമിഴ്‌നാടിനെ ഒഴിവാക്കണമെന്ന ആവശ്യത്തെക്കുറിച്ചാണ് മോദിയുമായി ചര്‍ച്ച നടത്തിയതെന്നാണ് പളനിസ്വാമി പറഞ്ഞത്. കൂടിക്കാഴ്ചയില്‍ ലോക്‌സഭാ ഡെപ്യൂട്ടി സ്പീക്കര്‍ എം തമ്പിദുരൈയും സന്നിഹിതനായിരുന്നു. എതിര്‍പക്ഷത്തിന്റെ നേതാവ് പന്നീര്‍സെല്‍വവും പ്രധാനമന്ത്രിയെ കാണാന്‍ ശ്രമിക്കുന്നുണ്ട്. ഉപരാഷ്ട്രപതി എം വെങ്കയ്യനായിഡു സത്യപ്രതിജ്ഞ ചെയ്യുന്ന ചടങ്ങില്‍ പന്നീര്‍സെല്‍വം പങ്കെടുത്തിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക