|    Oct 19 Fri, 2018 2:43 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

പളനിസ്വാമിയെ പുറത്താക്കണം: ഗവര്‍ണറോട് ദിനകരന്‍

Published : 8th September 2017 | Posted By: fsq

 

തമിഴ്‌നാട്: തമിഴ്‌നാട് മുഖ്യമന്ത്രി കെ പളനിസ്വാമിയെയും ഉപമുഖ്യമന്ത്രി ഒ പന്നീര്‍സെല്‍വത്തെയും പുറത്താക്കണമെന്ന് അണ്ണാ ഡിഎംകെ ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറി ടി ടി വി ദിനകരന്‍ ഗവര്‍ണര്‍ സി എച്ച് വിദ്യാസാഗര്‍ റാവുവിനോട്് ആവശ്യപ്പെട്ടു. എന്നാല്‍, സംസ്ഥാന സര്‍ക്കാരിന്റെ പതനം താന്‍ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം സൂചിപ്പിച്ചിട്ടുണ്ട്. 19 അണ്ണാ ഡിഎംകെ എംഎല്‍എമാര്‍ മുഖ്യമന്ത്രിയില്‍ അവിശ്വാസം പ്രകടിപ്പിച്ചതിനുശേഷം ഇതാദ്യമായിട്ടാണ് ദിനകരന്‍ ഗവര്‍ണറെ സന്ദര്‍ശിക്കുന്നത്. തന്റെ പക്ഷം നില്‍ക്കുന്ന എംഎല്‍എമാരെ മറുകണ്ടം ചാടിക്കാന്‍ സര്‍ക്കാര്‍ സമ്മര്‍ദം ചെലുത്തുകയാണ്. മുഖ്യമന്ത്രിക്ക് ഭൂരിപക്ഷമില്ലെന്നു വ്യക്തമാണ്. അതിനാല്‍, ഗവര്‍ണര്‍ ഭൂരിപക്ഷം തെളിയിക്കാന്‍ ആവശ്യപ്പെടണം-ദിനകരന്‍ പറഞ്ഞു. ഗവര്‍ണറെ രാജ്ഭവനില്‍ സന്ദര്‍ശിച്ചശേഷം വാര്‍ത്താലേഖകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. മുഖ്യമന്ത്രിയെയും ഉപമുഖ്യമന്ത്രിയെയും മാറ്റുകയാണ് തങ്ങളുടെ ലക്ഷ്യം. താന്‍ എല്ലാം നിരീക്ഷിക്കുകയാണെന്നും ഉടന്‍ നല്ല തീരുമാനമെടുക്കുമെന്നും ഗവര്‍ണര്‍ അറിയിച്ചതായി ദിനകരന്‍ പറഞ്ഞു. അണ്ണാ ഡിഎംകെയിലെ ഇരുവിഭാഗവും ലയിച്ചതിന്റെ തൊട്ടടുത്ത ദിവസം ദിനകരന്‍ പക്ഷത്തെ 19 എംഎല്‍എമാര്‍ ഗവര്‍ണറെ കണ്ട് മുഖ്യമന്ത്രിയില്‍ തങ്ങള്‍ക്കു വിശ്വാസമില്ലെന്ന് അറിയിച്ചിരുന്നു. പളനിസ്വാമിക്ക് നിയമസഭയില്‍ വിശ്വാസവോട്ട് തേടുന്നതുമായി ബന്ധപ്പെട്ട് ഡിഎംകെ, കോണ്‍ഗ്രസും രാഷ്ട്രപതി രാംനാഥ് ഗോവിന്ദിനെ സന്ദര്‍ശിച്ചിരുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss