|    Oct 18 Thu, 2018 11:39 am
FLASH NEWS
Home   >  Todays Paper  >  page 7  >  

പളനിസാമി മുഖ്യമന്ത്രിസ്ഥാനം രാജിവയ്ക്കണം : ദിനകരന്‍

Published : 18th September 2017 | Posted By: fsq

 

ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി കെ പളനിസാമി മുഖ്യമന്ത്രിസ്ഥാനം രാജിവയ്ക്കണമെന്നും എംഎല്‍എമാരുടെ യോഗം വിളിച്ചുചേര്‍ത്തു പുതിയ നേതാവിനെ തിരഞ്ഞെടുക്കണമെന്നും അണ്ണാ ഡിഎംകെ നേതാവ് ടി ടി വി ദിനകരന്‍. പളനിസാമി നിര്‍ബന്ധമായും ഗവര്‍ണറെ കണ്ടു രാജി സമര്‍പ്പിക്കണമെന്നും ശേഷം എംഎല്‍എമാരുടെ യോഗം വിളിച്ചുചേര്‍ക്കണമെന്നുമാണു ദിനകരന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ചെന്നൈയില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരാഴ്ചയ്ക്കകം  സര്‍ക്കാര്‍ നിലംപൊത്തുമെന്നു ദിനകരന്‍ കുറച്ചു ദിവസങ്ങള്‍ക്കു മുമ്പ് പറഞ്ഞിരുന്നു. പളനിസാമി സര്‍ക്കാര്‍ വിളിച്ചുചേര്‍ക്കുന്ന എംഎല്‍എമാരുടെ യോഗത്തിന് തന്റെ അനുയായികളായ എംഎല്‍എമാരെ അയക്കാമെന്നും എന്നാല്‍ അവര്‍ പളനിസാമിക്ക് വോട്ട് നല്‍കിയില്ലെങ്കില്‍ അതിന് ഉത്തരവാദി താനല്ലെന്നും ദിനകരന്‍ പറഞ്ഞു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss