|    Sep 23 Sun, 2018 2:38 pm
FLASH NEWS
Home   >  News Today   >  

പലസ്തീനി മാലാഖ റസാന്‍ നജ്ജാര്‍ ഇസ്രായേല്‍ പട്ടാളത്തിന്റെ വെടിയേറ്റ് മരിച്ചു

Published : 2nd June 2018 | Posted By: sruthi srt

ഗസ: യുദ്ധഭൂമിയില്‍ ഇസ്രായേല്‍ അഴിച്ച് വിടുന്ന ആക്രമണത്തില്‍ പരിക്കേല്‍ക്കുന്നവരെ ശുശ്രൂഷിക്കാന്‍ ജീവിതം ഉഴിഞ്ഞ് വച്ച പലസ്തീനി മാലാഖ റസാന്‍ നജ്ജാര്‍ ഇസ്രായേല്‍ പട്ടാളത്തിന്റെ വെടിയേറ്റ് മരിച്ചു. കഴിഞ്ഞ ദിവസം ആക്രമണത്തില്‍ പരിക്കേറ്റ ഫലസ്തീന്‍ പോരാളിക്ക് അടിയന്തര ചികിത്സ നല്‍കുന്നതിനിടെയാണ് ഷാര്‍പ് ഷൂട്ടറുടെ വെടിയേറ്റ് റസാന്‍ നജ്ജാര്‍ കൊല്ലപ്പെട്ടത്. ഇസ്രായേലി ആക്രമണത്തില്‍ കഴിഞ്ഞ ദിവസം നൂറോളം ഫലസ്തീനികള്‍ക്ക് പരിക്കേറ്റു.

ബദര്‍ യുദ്ധത്തിന്റെ ഓര്‍മകള്‍ റമദാന്‍ 16ന് തന്നെയാണ് റസാന്‍ വെടിയേറ്റ് മരിച്ചത്.കൈകള്‍ രണ്ടും എല്ലാവരും കാണുന്ന രീതിയില്‍ പൊക്കിയിട്ടും വെളുത്ത യൂണിഫോം ധരിച്ച റസാന്റെ നെഞ്ചിലേക്ക് വെടിവയ്ക്കുകയായിരുന്നു സൈന്യമെന്നാണ് ദൃക്‌സാക്ഷികളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ റ്യൂയിട്ടേഴ്‌സ് റിപോര്‍ട്ട് ചെയ്തത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss