|    May 21 Mon, 2018 12:58 pm
FLASH NEWS
Home   >  Kerala   >  

പറാമ്പുഴ കൂട്ടക്കൊലകേസ്: പ്രതിക്ക് വധശിക്ഷ

Published : 21st March 2017 | Posted By: mi.ptk

narendra-kumar01

കോട്ടയം: പാറമ്പുഴ കൂട്ടക്കൊല കേസ് പ്രതി നരേന്ദ്രകുമാറിന് വധശിക്ഷ. കോട്ടയം പ്രിന്‍സിപ്പിള്‍ സെഷന്‍സ് കോടതി ജഡ്ജ് ശാന്തകുമാരിയാണ് ശിക്ഷ വിധിച്ചത്. കേസ് അപൂര്‍വങ്ങളില്‍ അപൂര്‍വമാണെന്ന് നിരീക്ഷിച്ച കോടതി പ്രതിക്ക് വധശിക്ഷക്ക് പുറമെ ഇരട്ട ജീവപര്യന്തവും ഏഴ് വര്‍ഷത്തെ കഠിന തടവും വിധിച്ചിട്ടുണ്ട്.ഇരകളുടെ കുടുംബത്തിലെ ശേഷിക്കുന്ന ഒരാള്‍ക്ക് മൂന്ന് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നും വിധിയിലുണ്ട്. ഹൈകോടതിയുടെ അനുമതിയോടെ മാത്രമേ ശിക്ഷ നടപ്പാക്കാവൂ എന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്.
2015 മെയ് 16നാണ് പാറമ്പുഴ മൂലേപറമ്പില്‍ ലാലസണ്‍, ഭാര്യ പ്രസന്നകുമാരി, മകന്‍ പ്രവീണ്‍ എന്നിവരെ നരേന്ദ്രകുമാര്‍ അതിക്രൂരമായി കൊലപ്പെടുത്തിയത്. കൊല്ലപ്പെട്ടവര്‍ നടത്തിയിരുന്ന അലക്കു കടയിലെ തൊഴിലാളിയായിരുന്നു ഉത്തര്‍പ്രദേശ് ഫിറോസാബാദ് സ്വദേശി നരേന്ദ്രകുമാര്‍.
കേരളത്തില്‍ ജോലിക്കെത്തുന്ന ഇതര സംസ്ഥാന തൊഴിലാളികളില്‍ ക്രിമിനല്‍ സ്വഭാവമുള്ളവര്‍ ഏറിവരികയാണ്. ഇവര്‍ക്കുള്ള താക്കീതാണ് വിധിയെന്നും ജഡ്ജി അഭിപ്രായപ്പെട്ടു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss