|    Dec 17 Mon, 2018 6:04 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

പറശ്ശിനിക്കടവ് ബലാല്‍സംഗം: രണ്ടുപേര്‍ കൂടി പിടിയില്‍

Published : 8th December 2018 | Posted By: kasim kzm

തളിപ്പറമ്പ്: പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ ലോഡ്ജിലും മറ്റും എത്തിച്ച് ബലാല്‍സംഗം ചെയ്‌തെന്ന പരാതിയില്‍ രണ്ടുപേര്‍ കൂടി പിടിയില്‍. പറശ്ശിനിക്കടവ് തളിയിലെ അക്ഷയ്(26), ഇരിട്ടി തോലമ്പ്ര ശക്തി നഗര്‍ കോളനിയിലെ പുത്തന്‍പുരയ്ക്കല്‍ ബബിന്‍ (26) എന്നിവരെയാണു പിടികൂടിയത്. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം 15 ആയി.
പ്രണയം നടിച്ച് ബബിന്‍ പെണ്‍കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. പെണ്‍കുട്ടിയുടെ പേരില്‍ എടുത്ത സിം കാര്‍ഡ് ബബിനാണ് ഉപയോഗിച്ചതെന്നും ഇത് ഉപയോഗിച്ചാണ് പെണ്‍കുട്ടിയുടെ സഹോദരനെ ഷൊര്‍ണൂരിലേക്ക് വിളിച്ചുവരുത്തി ആക്രമിച്ചതെന്നും പോലിസ് കണ്ടെത്തി. കേസില്‍ മൂന്നുപേരെ കൂടി പോലിസ് തിരിച്ചറിഞ്ഞതായാണു സൂചന. മാട്ടൂലിലെ ഷിനോസ്, പാപ്പിനിശ്ശേരിയിലെ ഷിന്‍ ജോസ്, പഴയങ്ങാടിയിലെ മുനീസ് മുസ്തഫ എന്നിവരാണിവര്‍. സംഭവശേഷം മൂവരും വിദേശത്തേക്ക് കടന്നതായും കണ്ടെത്തിയിട്ടുണ്ട്. ഇവരെ കണ്ടെത്താന്‍ എല്ലാ വിമാനത്താവളങ്ങളിലും പാസ്‌പോര്‍ട്ട് നമ്പര്‍ ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ പോലിസ് കൈമാറിയിട്ടുണ്ട്. തളിപ്പറമ്പ് പോലിസ് സബ് ഡിവിഷന് കീഴില്‍ 9 കേസുകളാണുള്ളത്. തളിപ്പറമ്പ്, പഴയങ്ങാടി പോലിസ് സ്‌റ്റേഷനുകളില്‍ നാല് വീതവും കുടിയാന്‍മലയില്‍ ഒരു കേസുമാണ് രജിസ്റ്റര്‍ ചെയ്തത്.
കേസിലെ 13 പ്രതികളില്‍ വിദേശത്തു കടന്നവര്‍ ഒഴികെ 10 പേരെയും അറസ്റ്റ് ചെയ്തു. ശ്രീകണ്ഠപുരത്തെ ഒരു നഗരസഭാ കൗണ്‍സിലറുടെ ഫോ ണ്‍നമ്പറും ഇയാള്‍ വിളിച്ചതിന്റെ വിവരങ്ങളും പെണ്‍കുട്ടിയുടെ ഫോണില്‍ നിന്ന് പോലിസിനു ലഭിച്ചിരുന്നു. എന്നാല്‍ ഇതേക്കുറിച്ച് പെണ്‍കുട്ടി പരാതിയില്‍ സൂചിപ്പിക്കാത്തതിനാല്‍ വീണ്ടും കുട്ടിയുടെ മൊഴിയെടുത്ത് പരിശോധിച്ച ശേഷമേ കൂടുതല്‍ നടപടികളിലേക്ക് നീങ്ങുകയുള്ളൂ. പെണ്‍കുട്ടിയുടെ മൊഴി ഇന്നലെ വീണ്ടും മജിസ്‌ട്രേറ്റ് മുമ്പാകെ രേഖപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും വനിതാ മജിസ്‌ട്രേറ്റ് വേണമെന്ന് ആവശ്യപ്പെട്ടതിനാല്‍ സാധിച്ചില്ല. ഇനി വനിതാ മജിസ്‌ട്രേറ്റ് മുമ്പാകെ ഹാജരാക്കും.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss