|    Jul 29 Sat, 2017 5:38 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

പറവൂര്‍ പീഡനക്കേസ്: തമിഴ്‌നാട് സിഐയുടെ ജാമ്യാപേക്ഷ തള്ളി

Published : 17th July 2016 | Posted By: SMR

കൊച്ചി: പറവൂര്‍ പീഡനക്കേസിലെ 68ാമത് പ്രതി തമിഴ്‌നാട് പോലിസ് സിഐ ആയിരുന്ന മധുരയിലെ മഹര്‍ തേവര്‍ സ്ട്രീറ്റ് സ്വദേശി കെ എസ് ശക്തിവേല്‍ (42) സമര്‍പ്പിച്ച ജാമ്യാപേക്ഷ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി തള്ളി.
പെണ്‍കുട്ടിയെ പിതാവ് സുധീറും കേസിലെ അഞ്ചാം പ്രതി ജോഷി ജോസഫും ചേര്‍ന്ന് പതിനേഴാം പ്രതി മണികണ്ഠന്‍ സ്വാമിക്ക് പാറശ്ശാലയില്‍ എത്തിച്ചുകൊടുത്തുവെന്നും പിന്നീട് സ്വാമി നിരവധി പ്രാവശ്യം പീഡിപ്പിച്ച ശേഷം തോക്ക് ലൈസന്‍സിനുള്ള നടപടികള്‍ വേഗത്തിലാക്കാന്‍ സിഐക്ക് പെണ്‍കുട്ടിയെ നല്‍കിയെന്നുമാണ് ആരോപണം. കേസിലെ 17ാം പ്രതിയുടെ കുറ്റസമ്മതത്തെ തുടര്‍ന്ന് ജൂണ്‍ 22ന് ആണ് പോലിസ് ശക്തിവേലിനെ അറസ്റ്റ് ചെയ്തത്.
ലൈസന്‍സിനുള്ള അപേക്ഷ പിന്നീട് അധികാരികള്‍ നിരസിച്ചുവെന്ന് പ്രതി കോടതിയില്‍ വാദിച്ചിരുന്നു. അന്വേഷണം പ്രാരംഭ ദിശയിലായതിനാലും പ്രതി സാക്ഷികളെ സ്വാധീനിക്കാനും തെളിവ് നശിപ്പിക്കാനും സാധ്യതയുള്ളതിനാലും ജാമ്യം നല്‍കാനാവില്ലെന്ന് പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി എന്‍ അനില്‍കുമാര്‍ വിധിയില്‍ പറഞ്ഞു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക