|    Jan 24 Tue, 2017 10:41 am
FLASH NEWS

പറവൂര്‍ ജലോല്‍സവം ഒക്ടോബര്‍ രണ്ടിന്

Published : 30th September 2016 | Posted By: Abbasali tf

വരാപ്പുഴ: കലാദര്‍ശന്‍ ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ് സംഘടിപ്പിക്കുന്ന പറവൂര്‍ ജലോല്‍സവം ഒക്ടോബര്‍ 2ന് 10 മണിക്ക് തട്ടുകടവ് പുഴയില്‍ നടക്കും. പറവൂര്‍ മെറ്റല്‍ ഇന്‍ഡസ്ട്രീസ് റോളിങ് ട്രോഫ്രിക്കും ക്യാഷ് അവാര്‍ഡിനും വിജയാസ് ഫ്യൂജി കളര്‍ ലാബ് സ്ഥിരം ട്രോഫിക്കും വേണ്ടിയുള്ള ഒമ്പതാമത് വള്ളംകളി സിപിഎം ജില്ലാ സെക്രട്ടറി പി രാജീവ് ഉദ്ഘാടനം ചെയ്യും. പറവൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് യേശുദാസ് പറപ്പിള്ളി അധ്യക്ഷതവഹിക്കും. കെ പി ധനപാലന്‍ ഫഌഗ് ഓഫ് ചെയ്യും. സിനിമാതാരവും 2014 മിസ് കേരളയുമായ ഗായത്രി സുരേഷ്, സീരിയല്‍താരം ആനന്ദ് എന്നിവര്‍ മുഖ്യാതിഥിയാവും. മല്‍സരങ്ങളുടെ ഇടവേളകളില്‍ ആസ്വാദകരെ രസിപ്പിക്കാന്‍ റേഡിയോ ജോക്കികളായ സുരാജും ജീനയും എത്തും. കേരളത്തിലെ 13 പ്രമുഖ ഇരുട്ടുകുത്തി വള്ളങ്ങളാണ് ജലമേളയില്‍ മാറ്റുരയ്ക്കുന്നത്. 35 പേര്‍ വലിക്കുന്ന എ വിഭാഗത്തില്‍ ഹനുമാന്‍ നമ്പര്‍ 1, സെന്റ്. സെബാസ്റ്റ്യന്‍ നമ്പര്‍ 1, താണിയന്‍, സെന്റ് ആന്റണി, തിരുത്തിപ്പുറം എന്നീ വള്ളങ്ങളും, 25 പേര്‍ പങ്കെടുക്കുന്ന ബി വിഭാഗത്തില്‍ ചെറിയ പണ്ഡിതന്‍, ജിഎംഎസ്, സെന്റ് സെബാസ്റ്റ്യന്‍ നമ്പര്‍ 2, ഹനുമാന്‍ നമ്പര്‍ 2, പുത്തന്‍പറമ്പില്‍, ശ്രീ പാര്‍ത്ഥസാരഥി, ശ്രീ മുരുകന്‍, ജിബി തട്ടകന്‍ എന്നിവയും ഏറ്റുമുട്ടും. പറവൂര്‍ മെറ്റല്‍ ഇന്‍ഡസ്ട്രീസ് മാനേജിങ് ഡയറക്ടര്‍ പാപ്പു തോമസ് തെക്കിനേടത്ത് ട്രോഫികള്‍ വിതരണം ചെയ്യും. ഏതാനും വര്‍ഷങ്ങള്‍ക്കു മുമ്പ് ചെറുപ്പക്കാരുടെ ഹരമായ ചിയര്‍ ഗേള്‍സും വള്ളംകളിക്ക് മാറ്റുകൂട്ടാന്‍ എത്തിയിരുന്നു. ടോസ്സിങ് ഇന്ന് വൈകീട്ട് 4 മണിക്ക് പുഴയിലെ പ്രധാന വേദിയില്‍ നടക്കുമെന്ന് രക്ഷാധികാരി ഇ ജി പ്രദീപ്, പ്രസിഡന്റ് ശരത് പി എം, സെക്രട്ടറി രാജിത്ത് എം ആര്‍, ട്രഷറര്‍ ശ്രീജിത്ത് എം ആര്‍, ജിതിന്‍ എ ജി, വിഷ്ണു രാജ് കെ ബി എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 25 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക