|    Mar 23 Thu, 2017 1:58 pm
FLASH NEWS

പറവൂര്‍ ഉപജില്ലാ സ്‌കൂള്‍ ശാസ്ത്രമേള ഇന്നു സമാപിക്കും

Published : 19th October 2016 | Posted By: Abbasali tf

പറവൂര്‍: പറവൂര്‍ സമൂഹം ഹൈസ്‌കൂളില്‍ നടന്നുവരുന്ന ഉപജില്ലാ സ്‌കൂള്‍ ശാസ്ത്ര, ഗണിതശാസ്ത്ര, സമൂഹിക ശാസ്ത്ര പ്രവര്‍ത്തിപരിചയമേള ഇന്നു സമാപിക്കും. 125 സ്‌കൂളുകളില്‍നിന്നായി രണ്ടായിരത്തിലധികം വിദ്യാര്‍ഥികളാണ് മൂന്നുദിവസത്തെ മേളയില്‍ പങ്കെടുക്കുന്നത്. സയന്‍സ് ഫെയര്‍ എല്‍പി വിഭാഗത്തില്‍ കൂനമ്മാവും കരിമ്പാടം ഡിഡി സഭ ഹൈസ്‌കൂളും, മാത്തമാറ്റിക്‌സ് ഫെയര്‍ ഹൈസ്‌കൂള്‍ വിഭാഗത്തില്‍ പറവൂര്‍ പുല്ലംകുളം ശ്രീനാരായണ ഹയര്‍ സെക്കന്ററി സ്‌കൂളും കരിമ്പാടം ഡിഡി സഭ സ്‌കൂളും സേഷ്യല്‍ സയന്‍സ് ഫെയര്‍ എല്‍പി വിഭാഗത്തില്‍ കുഞ്ഞിത്തൈ എസ്എന്‍ എല്‍പി സ്‌കൂളും തുരുത്തൂര്‍ സെന്റ്. തോമസ് യുപി സ്‌കൂളും വര്‍ക്ക് എക്‌സ്പീരിയന്‍സ് എല്‍പി വിഭാഗത്തില്‍ കൂനമ്മാവ് സെന്റ്. ഫിലോമിനാസ് എല്‍പി സ്‌കൂളും പറവൂര്‍ ഗവ. എല്‍പിജി സ്‌കൂളും ഐടി ഫെയര്‍ യുപി വിഭാഗത്തില്‍ കൂനമ്മാവ് സെന്റ്. ജോസഫ് യുപി സ്‌കൂളും പറവൂര്‍ സെന്റ് അലോഷ്യസ് ഹൈസ്‌കൂളും ഒന്നും രണ്ടും സ്ഥാനങ്ങളില്‍ മുന്നിട്ടുനില്‍കുന്നു. ശാസ്ത്രമേള പറവൂര്‍ നഗരസഭ ചെയര്‍മാന്‍ രമേഷ് ഡി കുറുപ്പ് ഉദ്ഘാടനം ചെയ്തു. വൈസ് ചെയര്‍പേഴ്‌സണ്‍ ജെസ്സി രാജു അധ്യക്ഷതവഹിച്ചു. എഇഒ കെ കെ ബാലകൃഷ്ണന്‍, സ്‌കൂള്‍ മാനേജര്‍ കെ ആര്‍ ചന്ദ്രന്‍, പിടിഎ പ്രസിഡന്റ് എന്‍ എസ് അനില്‍കുമാര്‍, ഹെഡ്മിസ്ട്രസ് എന്‍ പി വസന്തലക്ഷ്മി, ബിപിഒ എന്‍ എ ശ്രീകുമാര്‍ സംസാരിച്ചു. ഇന്ന് വൈകീട്ട് നാലിന് സമാപന സമ്മേളനം വി ഡി സതീശന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യും.

(Visited 44 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക