|    Sep 24 Mon, 2018 4:15 am
FLASH NEWS

പറവൂരിലെത്തിയ കലോല്‍സവം സംഘാടക മികവുകൊണ്ട് ശ്രദ്ധേയമായി

Published : 8th January 2017 | Posted By: fsq

പറവൂര്‍: 11 വര്‍ഷത്തിന് ശേഷം പറവൂരിലെത്തിയ ജില്ലാ കലോല്‍സവം സംഘാടക മികവുകൊണ്ട് ശ്രദ്ധേയമായി. നാലു നാള്‍ നീണ്ട കലോല്‍സവത്തില്‍ കാര്യമായ പരാതികളില്ലാതെ സംഘടിപ്പിക്കാന്‍ കഴിഞ്ഞുവെന്നത് സംഘാടകര്‍ക്ക് അഭിമാനമായി. 11,500 കലാപ്രതിഭകള്‍ മാറ്റുരച്ച കലോല്‍സവത്തില്‍ രക്ഷാകര്‍ത്താക്കളും അധ്യാപകരും ഉള്‍പടെ 15,000 ലേറെ പേര്‍ പങ്കെടുത്തു. മുഖ്യ വേദി മുനിസിപ്പല്‍ കവലക്ക് സമീപമുള്ള ഗവ. ഗേള്‍സ് ഹയര്‍ സെക്കന്ററി സ്‌കൂളായിരുന്നു. ഇതിന് ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ മറ്റ് 14 വേദികളും ഒരുക്കാനായത് പങ്കെടുത്തവര്‍ക്കെല്ലാം ആശ്വാസമായി. എപ്പോഴും പരാതി ഉയരാറുള്ള ഭക്ഷണവിതരണത്തില്‍ ഒരു പരാതിയും ഉണ്ടായിരുന്നില്ല എന്നതാണ് ഇത്തവണത്തെ പ്രത്യേകത. നഗരസഭ ചെയര്‍മാന്‍ രമേഷ് ഡി കുറുപ്പ് ആദ്യാവസാനം സജീവമായി രംഗത്തുണ്ടായിരുന്നു. വൈസ് ചെയര്‍പേഴ്‌സണ്‍ ജെസി രാജു, ഭരണ-പ്രതിപക്ഷ വ്യത്യാസമില്ലാതെ കൗണ്‍സിലര്‍മാരായ കെ എ വിദ്യാനന്ദന്‍, ഡെന്നി തോമസ്, ജലജ രവീന്ദ്രന്‍, ടി വി നിഥിന്‍, എസ് ശ്രീകുമാരി, പ്രദീപ് തോപ്പില്‍, കെ ജെ ഷൈന്‍ തുടങ്ങിയവരെല്ലാം ചെയര്‍മാനോടൊപ്പം ആദ്യാവസാനം വരെ നിലകൊണ്ടു. 875 വ്യക്തിഗത ട്രോഫികളാണ് സംഘാടകര്‍ ഒരുക്കേണ്ടിയിരുന്നത്. 15,000 രൂപയാണ് ഇതിലേക്ക് സര്‍ക്കാര്‍ ഫണ്ട്. ചുങ്കത്ത് ജ്വല്ലറി, മാതാ കോളജ്, എസ്എന്‍ജിസ്റ്റ്, ചാലാക്ക മെഡിക്കല്‍ കോളജ്, ഇടപ്പള്ളി അല്‍ഷിഫ ആശുപത്രി, പറവൂര്‍ ആംഗ്ലോഫോണ്‍ അക്കാദമി എന്നിവരാണ് ട്രോഫികള്‍ സ്‌പോണ്‍സര്‍ ചെയ്തതെന്ന് കണ്‍വീനര്‍ സി എസ് സിദ്ദീഖ് പറഞ്ഞു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss